കോവിഡ്: കടിഞ്ഞാണില്ലാതെ കൊച്ചി
text_fieldsകൊച്ചി: രോഗഭീതിയില്‍നിന്ന് കരകയറാതെ ജില്ല. ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത് എറണാകുളത്താണ്. 4468പേര് ഒറ്റദിവസം രോഗബാധിതരായി. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരാണ് 4444പേരും. രോഗ ഉറവിടമറിയാത്തവര്‍ 17 ആണ്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 35,614 ആയി.
വീടുകളില്‍ 29,010 പേര് ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 1227 പേരാണ് ചികിത്സയിലുള്ളത്. 16,813 സാമ്പിള്‍കൂടി പരിശോധക്ക് അയച്ചു. തൃക്കാക്കര, എളംകുന്നപ്പുഴ, പള്ളിപ്പുറം, കളമശ്ശേരി, പള്ളുരുത്തി എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. 6740 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങള്‍: തൃക്കാക്കര - 181, എളംകുന്നപ്പുഴ - 133, പള്ളിപ്പുറം - 123, കളമശ്ശേരി - 103, പള്ളുരുത്തി - 101, കോട്ടുവള്ളി- 88, മഴുവന്നൂര്‍- 85, തൃപ്പൂണിത്തുറ- 81, വെങ്ങോല - 81, വടക്കേക്കര- 79, പെരുമ്പാവൂര്‍ - 72, രായമംഗലം - 69, കടുങ്ങല്ലൂര്‍ - 68, കടവന്ത്ര- 65, പൂതൃക്ക -64, പുത്തന്‍വേലിക്കര- 60, ചേരാനല്ലൂര്‍ - 59, വരാപ്പുഴ - 56, കലൂര്‍- 54, മട്ടാഞ്ചേരി - 54, ചേന്ദമംഗലം- 53, ഫോര്‍ട്ട്കൊച്ചി -53, വടുതല -52, വൈറ്റില - 50, അങ്കമാലി - 49, ആമ്പല്ലൂര്‍ - 49, തോപ്പുംപടി - 49, ഇടക്കൊച്ചി - 48, എറണാകുളം സൗത്ത് -48, നെല്ലിക്കുഴി - 48, വാഴക്കുളം- 48, ചെല്ലാനം - 47, കോതമംഗലം -46, പായിപ്ര - 45, ഇടപ്പള്ളി - 44, നോര്‍ത്ത് പറവൂര്‍ - 44, മരട് -43, കൂവപ്പടി - 42.
ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍: കളമശ്ശേരി മെഡിക്കല്‍ കോളജ്- 53, പി.വി.എസ്- 75, ജി.എച്ച് മൂവാറ്റുപുഴ- 28, ഡി.എച്ച് ആലുവ-32, പള്ളുരുത്തി താലൂക്ക് ആശുപത്രി - 40, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി - 58, പറവൂര്‍ താലൂക്ക് ആശുപത്രി -ആറ്, ഫോര്‍ട്ട്കൊച്ചി താലൂക്ക് ആശുപത്രി -44, സഞ്ജീവനി - 97, സിയാല്‍- 128, സ്വകാര്യ ആശുപത്രികള്‍ - 1227, എഫ്.എല്‍.ടി.സികള്‍ - 25, എസ്.എല്‍.ടി.സികള്‍- 323, വീടുകള്‍- 29,010.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.