കോവിഡ്: കൊച്ചിയിൽ വീടുകളിൽ 81,655 പേർ നിരീക്ഷണത്തിൽ
text_fieldsകൊച്ചി: ദിവസങ്ങൾ പിന്നിട്ടിട്ടും ഒട്ടും കുറയാതെ ജില്ലയിലെ കോവിഡ് രോഗികളുടെ കണക്ക്. ചൊവ്വാഴ്ച 4270 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ മാത്രമാണ് വിദേശം- ഇതര സംസ്ഥാനത്തുനിന്നെത്തിയവർ.
സമ്പർക്കം വഴി 4207 പേർക്ക് രോഗം പിടിപെട്ടു. ഇതിൽ 57 പേരുടെ രോഗ ഉറവിടം അറിവില്ല. ആരോഗ്യ പ്രവർത്തകരായ നാലുപേർക്കും രോഗം ബാധിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളായ 23 പേർക്കും രോഗം പിടിപെട്ടു. നിലവിൽ വീടുകളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 33,029 ആയി.
ചൊവ്വാഴ്ച 2000 പേർ രോഗ മുക്തി നേടി. 5073 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 3514 പേരെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 81,655 ആയി.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: കളമശ്ശേരി -158, തൃക്കാക്കര -155, തൃപ്പൂണിത്തുറ -132, രായമംഗലം -131, ഫോർട്ട് കൊച്ചി -107, മരട് -87, പള്ളുരുത്തി -81, മട്ടാഞ്ചേരി -73, ഏഴിക്കര, വാഴക്കുളം -71, ചെങ്ങമനാട്, മൂവാറ്റുപുഴ-68, കലൂർ, കോതമംഗലം -67, കിഴക്കമ്പലം -65, ചൂർണ്ണിക്കര -61, വടവുകോട് -60, ഇടക്കൊച്ചി, പെരുമ്പാവൂർ -59, കുമ്പളങ്ങി, മലയാറ്റൂർ നീലീശ്വരം -56, എളങ്കുന്നപ്പുഴ, മുളന്തുരുത്തി, വൈറ്റില -53, പള്ളിപ്പുറം -52, തുറവൂർ -51, പായിപ്ര -48, എടത്തല, പിറവം, വടുതല -47, എളമക്കര -46, വരാപ്പുഴ -45, മഴുവന്നൂർ -43, ചേന്ദമംഗലം, നെല്ലിക്കുഴി -42, ചേരാനല്ലൂർ, പുത്തൻവേലിക്കര, വെങ്ങോല -41, നെടുമ്പാശ്ശേരി -40, കടവന്ത്ര, കടുങ്ങല്ലൂർ -39, ആലുവ, നോർത്തുപറവൂർ -37, തോപ്പുംപടി -36, ആമ്പല്ലൂർ, കുന്നുകര, ചോറ്റാനിക്കര -35, അങ്കമാലി, പാലാരിവട്ടം -33, കീരംപാറ -32, ഞാറക്കൽ -31, കൂവപ്പടി, കോട്ടുവള്ളി, പനമ്പിള്ളി നഗർ -30, ഇടപ്പള്ളി, എടക്കാട്ടുവയൽ, ഏലൂർ, മഞ്ഞള്ളൂർ -29, ആലങ്ങാട്, ഉദയംപേരൂർ -28, കീഴ്മാട്, മഞ്ഞപ്ര, വെണ്ണല -27, പോണേക്കര - 26, ആയവന - 25. പുതുതായി 398 പേരെ ആശുപത്രിയിൽ, എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു. 317 പേരെ ഡിസ്ചാർജ് ചെയ്തു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം: കളമശ്ശേരി മെഡിക്കൽ കോളജ് -68, പി.വി.എസ് -77, ജി.എച്ച് മൂവാറ്റുപുഴ- 36, ഡി. എച്ച് ആലുവ- 42, പള്ളുരുത്തി താലൂക്ക് ആശുപത്രി -29, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി -53, പറവൂർ താലൂക്ക് ആശുപത്രി -ആറ്, ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -47, സഞ്ജീവനി -81,സിയാൽ-132, സ്വകാര്യ ആശുപത്രികൾ -1377, എഫ്.എൽ.ടി.സികൾ -20, എസ്.എൽ.ടി.സികൾ-330.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.