Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightഓർമയായി 2023 ഹാപ്പി...

ഓർമയായി 2023 ഹാപ്പി 2024

text_fields
bookmark_border
ഓർമയായി 2023 ഹാപ്പി 2024
cancel

എ​ന്നും എ​പ്പോ​ഴും സം​ഭ​വ​ബ​ഹു​ല​മാ​ണ് കൊ​ച്ചി​യും എ​റ​ണാ​കു​ളം ജി​ല്ല​യും. 2023ലും ​സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രു​ന്നി​ല്ല. നാ​ടി​നെ ന​ടു​ക്കി​യ, ഞെ​ട്ടി​ച്ച ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ളാ​ൽ ജി​ല്ല വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നു. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ളും ഇ​ക്കാ​ല​യ​ള​വി​ൽ ജി​ല്ല​ക്കു​ണ്ടാ​യി. കു​സാ​റ്റ് ദു​ര​ന്ത​വും രാ​ജ്യ​ത്തെ​യാ​ക​മാ​നം ഞെ​ട്ടി​ച്ച, എ​ട്ടു​പേ​രെ ഇ​ല്ലാ​താ​ക്കി​യ ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​വും ബ്ര​ഹ്മ​പു​ര​ത്തെ ആ​ളി​ക്ക​ത്ത​ലും ഹൃ​ദ​യ​ങ്ങ​ളി​ൽ തീ​രാ​നോ​വ്​ തീ​ർ​ത്ത ആ​ലു​വ​യി​ലെ അ​ന്ത​ർ​സം​സ്ഥാ​ന ബാ​ലി​ക​യെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയതും പിന്നീട്​ പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച​തു​മെ​ല്ലാം ഈ ​വ​ർ​ഷ​മാ​യി​രു​ന്നു. 2023ന്‍റെ മു​ൻ​താ​ളു​ക​ൾ മ​റി​ക്കു​മ്പോ​ൾ ഓ​ർ​മ​യി​ലേ​ക്കു​വ​രു​ന്ന സം​ഭ​വ​ങ്ങ​ളി​ലൂ​ടെ ഒ​രു യാ​ത്ര...

ബോം​ബ് സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ട​ൽ... ഒ​ക്ടോ​ബ​ർ 29

ഞാ​യ​റാ​ഴ്ച ക​ള​മ​ശ്ശേ​രി സം​റ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​നി​ടെ ന​ട​ന്ന ബോം​ബ് സ്ഫോ​ട​നം കേ​ര​ള​ത്തെ​യൊ​ന്നാ​കെ പി​ടി​ച്ചു​കു​ലു​ക്കി. ത​മ്മ​നം സ്വ​ദേ​ശി​യും മു​മ്പ് യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ അ​നു​യാ​യി​യു​മാ​യ ഡൊ​മി​നി​ക് മാ​ർ​ട്ടി​നാ​ണ് ബോം​ബു​വെ​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ ത​ൽ​ക്ഷ​ണം ഒ​രാ​ളും പി​ന്നീ​ട് ചി​കി​ത്സ​യി​ലി​രു​ന്ന ഏ​ഴു​പേ​രു​മു​ൾ​പ്പ​ടെ എ​ട്ടു​പേ​ർ മ​രി​ച്ചു. അ​ന്നു​ത​ന്നെ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി മാ​ർ​ട്ടി​നെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്തു.

ക​ണ്ണീ​രാ​യി കു​സാ​റ്റ് ന​വം​ബ​ർ 25

ക​ള​മ​ശ്ശേ​രി സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​മ്പേ​യാ​ണ് അ​ധി​കം ദൂ​രെ​യ​ല്ലാ​ത്ത കു​സാ​റ്റി​ൽ മ​റ്റൊ​രു ന​ടു​ക്കു​ന്ന ദു​ര​ന്ത​മു​ണ്ടാ​യ​ത്. ടെ​ക് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഓ​പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് ന​ട​ത്താ​നി​രു​ന്ന സം​ഗീ​ത​നി​ശ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ളു​ക​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യും തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ നാ​ലു​പേ​ർ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. 60ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ആ​ലു​വ​യിലെ ക്രൂ​ര​കൊ​ല​പാ​ത​കം ജൂ​ലൈ 28

മ​നു​ഷ്യ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ആ​ലു​വ​യി​ലെ ബാ​ലി​ക​യു​ടെ കൊ​ല​പാ​ത​കം ന​ട​ന്ന​ത് ജൂ​ലൈ​യി​ലാ​ണ്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളു​ടെ അ​ഞ്ചു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ അ​സ്ഫാ​ഖ്​ ആ​ലം പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 99ാം ദി​വ​സം പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി. 110ാം ശി​ശു​ദി​ന​ത്തി​ൽ പ്ര​തി​ക്ക് മ​ര​ണം​വ​രെ തൂ​ക്കു​ക​യ​റും അ​ഞ്ച് ജീ​വ​പ​ര്യ​ന്ത​വും ശി​ക്ഷ വി​ധി​ച്ചു.

സെ​പ്റ്റം​ബ​ർ ഏ​ഴി​ന് വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. പ്ര​​തി തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​റ​​ശ്ശാ​​ല ചെ​​ങ്ക​​ൽ സ്വ​​ദേ​​ശി ക്രി​​സ്റ്റ​ൽ രാ​​ജി​​നെ ​പൊ​​ലീ​​സ്​ അ​​റ​​സ്റ്റ്​ ​ചെ​​യ്തു.

ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം മാ​ർ​ച്ച് ര​ണ്ട്

ബ്ര​ഹ്മു​പ​ര​ത്തെ മാ​ലി​ന്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സം​സ്ഥാ​ന​ത​ല​ത്തി​ൽ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്. 2023 മാ​ർ​ച്ച് ര​ണ്ടി​ന് ഉ​ച്ച​ക്ക് ശേ​ഷ​മാ​ണ് ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ​മ​ല​ക്ക് തീ​പി​ടി​ച്ച​ത്. കോ​ർ​പ​റേ​ഷ​ൻ വ്യാ​പ​ക​മാ​യി സം​ഭ​വ​ത്തി​ൽ പ​ഴി​കേ​ട്ടു. വി​ഷ​പ്പു​ക ശ്വ​സി​ച്ച് നി​ര​വ​ധി പേ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി. ദി​വ​സ​ങ്ങ​ളോ​ളം കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യും സ​മീ​പ​ങ്ങ​ളി​ലേ​യും അ​ന്ത​രീ​ക്ഷം പു​ക​മ​യ​മാ​യി​രു​ന്നു. ബ്ര​ഹ്മ​പു​ര​ത്ത് 110 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് മാ​ലി​ന്യ​മ​ല സ്ഥി​തി ചെ​യ്യു​ന്ന​ത്.

‘രാ​ജി’​യാ​യി ആ​ല​ഞ്ചേ​രി ഡി​സം​ബ​ർ ഏ​ഴ്

സി​റോ മ​ല​ബാ​ർ സ​ഭ​യെ പി​ടി​ച്ചു​ല​ച്ച വി​വാ​ദ​ക്കൊ​ടു​ങ്കാ​റ്റി​നൊ​ടു​വി​ൽ സ​ഭ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​ടി​യി​റ​ങ്ങി​യ കാ​ഴ്ച​ക്കും 2023 സാ​ക്ഷ്യം​വ​ഹി​ച്ചു. അ​ന്നു​ത​ന്നെ അ​തി​രൂ​പ​ത​യി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി​രു​ന്ന മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തും സ്ഥാ​ന​മൊ​ഴി​ഞ്ഞു. ഭൂ​മി​യി​ട​പാ​ടാ​ണ് പി​ന്നീ​ട് കേ​സി​ലും കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യ​ത്.

ല​ക്ഷ​ദ്വീ​പ് എം.​പി​യെ അ​യോ​ഗ്യ​നാ​ക്കി, പി​ൻ​വ​ലി​ച്ചു

ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നു​ള്ള എം.​പി പി.​പി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ ര​ണ്ടു​ത​വ​ണ പാ​ർ​ല​മ​ന്‍റെ് അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടു. ജ​​നു​​വ​​രി 11നാ​​യി​​രു​​ന്നു ആ​​ദ്യം അ​​യോ​​ഗ്യ​​ത ക​​ൽ​​പി​​ച്ച​​ത്. ഒ​ക്ടോ​ബ​ർ നാ​​ലി​​ന്​ ര​​ണ്ടാ​​മ​​തും ഫൈ​​സ​​ലി​​നെ അ​​യോ​​ഗ്യ​​നാ​​ക്കി. പി​ന്നീ​ട് ഹൈ​​കോ​​ട​​തി വി​​ധി​​യെ തു​​ട​​ർ​​ന്ന്​ ന​​ട​​പ​​ടി ലോ​​ക്സ​​ഭ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ന​വം​ബ​ർ ര​ണ്ടി​ന്​ പി​​ൻ​​വ​​ലി​​ച്ചു.

തീ​രാ​തെ കു​ർ​ബാ​ന ത​ർ​ക്കം ഡി​സം​ബ​ർ 25

എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ ഏ​റെ​ക്കാ​ല​മാ​യി തു​ട​ർ​ന്നു​പോ​രു​ന്ന കു​ർ​ബാ​ന അ​ർ​പ്പ​ണ ത​ർ​ക്ക​ത്തി​ന് ഈ ​വ​ർ​ഷ​വും പ​രി​സ​മാ​പ്തി​യാ​യി​ല്ല.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ൾ​പ്പ​ടെ ഉ​ത്ത​ര​വി​ട്ടി​ട്ടും മി​ക്ക​വാ​റും പ​ള്ളി​ക​ളി​ൽ പാ​തി​രാ​കു​ർ​ബാ​ന​യാ​യി ന​ട​ന്ന​ത് ജ​നാ​ഭി​മു​ഖ കു​ർ​ബാ​ന​യാ​ണ്. 2022ലെ ​ക്രി​സ്മ​സ് നാ​ളി​ലെ കു​ർ​ബാ​ന അ​ർ​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സംഭവങ്ങളാണ്​ ബ​സി​ലി​ക്ക അ​ട​ച്ചി​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.

ചോ​ദ്യ​മു​ന​യി​ൽ പ്ര​മു​ഖ​ർ

രാ​ഷ്ട്രീ​യ പ്ര​മു​ഖ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ചോ​ദ്യ​മു​ന​യ​യി​ലാ​കു​ക​യോ അ​റ​സ്റ്റി​ലാ​കു​ക​യോ ചെ​യ്ത വ​ർ​ഷം. മു​ൻ മ​ന്ത്രി​യും സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ എ.​സി. മൊ​യ്തീ​ൻ ക​രു​വ​ന്നൂ​ർ ബാ​ങ്ക്​ വാ​യ്പ ത​ട്ടി​പ്പു കേ​സി​ൽ ഇ.​ഡിക്ക്​ മു​മ്പാ​കെ എ​ത്തി​യ​പ്പോ​ൾ പു​രാ​വ​സ്തു ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യി. ക​ണ്ട​ല കേ​സി​ൽ സി.​പി.​ഐ നേ​താ​വ്​ ഭാ​സു​രാം​ഗ​ൻ അ​ക​ത്താ​യി. സി.​പി.​എം തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സി​ന്​​ ക​രു​വ​ന്നൂ​ർ കേ​സി​ൽ പ​ല​വ​ട്ടം ഇ.​ഡി മു​മ്പാ​കെ ഹാ​​ജ​രാ​കേ​ണ്ടി വ​ന്നു. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ന​ട​ക്കം കേ​സി​ൽ നാ​ലു​പേ​ർ റി​മാ​ൻ​ഡി​ലാ​ണ്.

ഐ.​ജി ല​ക്ഷ്മ​ണ, മു​ൻ പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ എ​സ്. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രും അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ടു. ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഡ്‌​കോ മു​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സ​ജി ബ​ഷീ​റി​നെ ഇ.​ഡി ചോ​ദ്യം ചെ​യ്തു.

പി​താ​വി​നാ​ൽ ദാ​രു​ണാ​ന്ത്യം ന​വം​ബ​ർ ഏ​ഴ്

ഇ​ത​ര​മ​ത​ത്തി​ലെ യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ​തി​ന്റെ പേ​രി​ൽ പി​താ​വ് വി​ഷം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ച​തും സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ചു. ക​രു​മാ​ല്ലൂ​ർ മ​റി​യ​പ്പ​ടി​ക്ക് സ​മീ​പം പ​ള്ള​ത്ത് ഐ​ക്ക​ര​ക്കു​ടി അ​ബീ​സ്-​ആ​ഷി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫാ​ത്തി​മ​യാ​ണ് (14) മ​രി​ച്ച​ത്.

ഒ​ക്ടോ​ബ​ർ 29നാ​ണ്​ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​യെ പ്ര​ണ​യി​ച്ച​തി​ൽ​നി​ന്ന് പി​ന്മാ​മാ​റാ​ത്ത​തി​ന്‍റെ പേ​രി​ൽ പി​താ​വ് കൊലപ്പെടുത്തുകയായിരുന്നു.

ആ ​കു​ഞ്ഞി​ളം പൈ​ത​ലി​നെ ഇ​ല്ലാ​താ​ക്കി ഡി​സം​ബ​ർ മൂ​ന്ന്

ജ​നി​ച്ച് ഒ​രു​മാ​സം മാ​ത്ര​മാ​യ കു​ഞ്ഞി​നെ മാ​താ​വി​ന്‍റെ കാ​മു​ക​ൻ ക്രൂ​ര​മ​ർ​ദ​ന​ങ്ങ​ൾ​ക്കി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​വും പു​റം​ലോ​ക​മ​റി​ഞ്ഞ​ത് വ​ലി​യൊ​രു ഞെ​ട്ട​ലോ​ടെ​യാ​ണ്.

ഈ​മാ​സം മൂ​ന്നി​ന് എ​ള​മ​ക്ക​ര​യി​ലാ​യി​രു​ന്നു ആ​ല​പ്പു​ഴ എ​ഴു​പു​ന്ന സ്വ​ദേ​ശി​യു​ടെ കു​ഞ്ഞി​നെ സു​ഹൃ​ത്ത് ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി ഷാ​നി​ഫാണ്​​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​താ​വ് കൂ​ട്ടു​നി​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഇ​രു​വ​രും റി​മാ​ൻ​ഡി​ലാ​ണ്.

വൈ​ഗ കേ​സി​ൽ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം ഡി​സം​ബ​ർ 28

എ​ല്ലാ​വ​രു​ടെ​യും ഉ​ള്ളി​ൽ നോ​വു​തീ​ർ​ത്ത വൈ​ഗ കൊ​ല​ക്കേ​സി​ൽ പ്ര​തി​യും പി​താ​വു​മാ​യ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി സ​നു മോ​ഹ​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ു. 2021 മാ​ർ​ച്ച് 21നാ​ണ് സ​നു മോ​ഹ​ൻ വൈ​ഗ​യു​മാ​യി ഭാ​ര്യ​വീ​ട്ടി​ൽ​നി​ന്ന് പോ​യ​ത്. തി​ര​ച്ചി​ലി​ൽ ക​ള​മ​ശ്ശേ​രി മു​ട്ടാ​ർ പു​ഴ​യി​ൽ നി​ന്ന് വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം കി​ട്ടി.

മ​അ്ദ​നി ആ​ശു​പ​ത്രി​യി​ൽ ജൂ​ൺ 26

സു​​പ്രീം​​കോ​​ട​​തി അ​​നു​​വ​​ദി​​ച്ച ജാ​​മ്യ ഇ​​ള​​വി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ പി.​​ഡി.​​പി ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ന്നാ​​സി​​ർ മ​​അ്ദ​​നി​യെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ആം​​​ബു​​​ല​​​ൻ​​​സി​​​ൽ കൊ​​​ല്ലം അ​​​ൻ​​​വാ​​​ർ​​​ശ്ശേ​​​രി​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ട അ​​ദ്ദേ​​ഹ​​ത്തെ ആ​​ലു​​വ​​ക്ക​​ടു​​ത്തു​​വെ​​ച്ച്​ ഛർ​​ദി​​യു​​ണ്ടാ​​യ​​തി​​നെ തു​​ട​​ർ​​ന്നാ​ണ്​ കൊ​​ച്ചി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​ത്.

ആ ​സ​ന്തോ​ഷ​ത്തി​ന് 50 ആ​ണ്ട് ഡി​സം​ബ​ർ 27

1973 ഡി​സം​ബ​ർ 27ന് ​കേ​ര​ളം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച​ത് കൊ​ച്ചി​യി​ലാ​യി​രു​ന്നു. 1973ൽ ​ക​രു​ത്ത​രാ​യ റെ​യി​ൽ​വേ​സി​നെ​യാ​ണ് ക്യാ​പ്റ്റ​ൻ ടി.​കെ.​എ​സ്. മ​ണി​യു​ടെ ഹാ​ട്രി​ക് ഗോ​ളി​ലൂ​ടെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ കേ​ര​ള ടീം ​മ​ല​ർ​ത്തി​യ​ടി​ച്ച​ത്.

ച​ർ​ച്ച​യി​ൽ നി​റ​ഞ്ഞ് കു​ഴ​ൽ​നാ​ട​ൻ ആ​ഗ​സ്റ്റ് 18

മാ​ത്യു കു​ഴ​ൽ​നാ​ട​നെ​തി​രെ അ​ന​ധി​കൃ​ത സ്വ​ത്ത് ആ​രോ​പ​ണ​വു​മാ​യി സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ രം​ഗ​ത്ത്. ഇ​ത് പി​ന്നീ​ട് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​തെ​ളി​ച്ചു.

പി​ന്നാ​ലെ ആ​ഗ​സ്റ്റ് 19ന് ​മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ത​റ​വാ​ട്ടു​വ​ള​പ്പി​ൽ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ വീ​ണ വി​ജ​യ​നു​മെ​തി​രെ മാ​സ​പ്പ​ടി ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​യാ​ണെ​ന്ന വാ​ദ​മാ​ണ് കു​ഴ​ൽ​നാ​ട​ൻ ഉ​ന്ന​യി​ച്ച​ത്.

സ്പീ​ക്ക​റും മി​ത്ത് വി​വാ​ദ​വും ജൂ​ലൈ 21

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല സ്ലേ​റ്റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് കോ​ല​ഞ്ചേ​രി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ ഗ​ണ​പ​തി​യെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

ഫെ​ബ്രു​വ​രി 10 എം.​ജി യൂ​നി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം ‘അ​നേ​ക’ എ​റ​ണാ​കു​ള​ത്ത് ന​ട​ന്നു. പ്ര​ധാ​ന മേ​ഖ​ല​ക​ൾ അ​തി​സു​ര​ക്ഷ മേ​ഖ​ല​യി​ൽ ഫെ​ബ്രു​വ​രി 18

എം.​ജി റോ​ഡ് മു​ത​ൽ കു​ണ്ട​ന്നൂ​ർ വ​രെ​യാ​ണ്‌ അ​തി​സു​ര​ക്ഷ മേ​ഖ​ല. കൊ​ച്ചി ക​പ്പ​ൽ​ശാ​ല, ക​ണ്ടെ​യ്ന​ർ ഫ്രൈ​റ്റ് സ്റ്റേ​ഷ​ൻ, നേ​വ​ൽ ജെ​ട്ടി, ഇ​ൻ​ലാ​ൻ​ഡ് വാ​ട്ട​ർ വെ​യ്സ് റോ​റോ ജെ​ട്ടി, കൊ​ച്ചി​ൻ പോ​ർ​ട്ട്ട്ര​സ്റ്റ്, നേ​വ​ൽ ബേ​സ്, കൊ​ച്ചി​ൻ പോ​ർ​ട്ട്ട്ര​സ്റ്റ് ക്വാ​ർ​ട്ടേ​ഴ്സ്, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, കൊ​ങ്ക​ൺ സ്റ്റോ​റേ​ജ് ഓ​യി​ൽ ടാ​ങ്ക്, നേ​വ​ൽ എ​യ​ർ​പോ​ർ​ട്ട് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് അ​തി​സു​ര​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ജി​ല്ല ക​ല​ക്ട​ർ മാ​ർ​ച്ച് 9

ജി​ല്ല ക​​ല​​ക്ട​​റാ​യി എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ചു​മ​ത​ല​യേ​റ്റു. ചീ​​ഫ്​ സെ​​ക്ര​​ട്ട​​റി​​യു​​ടെ സ്റ്റാ​​ഫ്​ ഓ​​ഫി​​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​ണ്.

ഹെ​​ലി​​കോ​​പ്​​​ട​​ർ ത​​ക​​ർ​​ന്നു​​ മാ​ർ​ച്ച് 27

കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ പ​​റ​​ന്നു​​യ​​രു​​ന്ന​​തി​​നി​​ടെ തീ​​ര​​സം​​ര​​ക്ഷ​​ണ സേ​​ന​​യു​​ടെ ഹെ​​ലി​​കോ​​പ്​​​ട​​ർ ത​​ക​​ർ​​ന്നു​​വീ​​ണു. ഒ​​രാ​​ൾ​​ക്ക് നി​​സ്സാ​​ര പ​​രി​​ക്കേ​​റ്റു. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് ര​​ണ്ട് മ​​ണി​​ക്കൂ​​റോ​​ളം റ​​ൺ​​വേ അ​​ട​​ച്ചി​​ട്ടു.

അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്ക​ൽ ഏ​പ്രി​ൽ എ​ട്ട്

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ​തു​പോ​ലെ എ​റ​ണാ​കു​ള​ത്തും യു.​പി.​ഐ ഇ​ട​പാ​ടി​ന്‍റെ പേ​രി​ൽ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​ക്ക​പ്പെ​ട്ടു. ഗു​ജ​റാ​ത്തി​ലെ സൈ​ബ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്കൗ​ണ്ടാ​ണ് ഇ​തി​ന്‍റെ തു​ട​ക്ക​മെ​ന്നാ​ണ് ല​ഭി​ച്ച വി​വ​രം.

രാ​ജ്യ​ത്തെ ആ​ദ്യ വാ​ട്ട​ർ​മെ​ട്രോ സ​ർ​വി​സ് ഏ​പ്രി​ൽ 25

കൊ​ച്ചി കാ​യ​ലി​ലെ ഓ​ള​പ്പ​ര​പ്പു​ക​ളി​ൽ പു​തു​ച​രി​ത്രം തീ​ർ​ത്ത് രാ​ജ്യ​ത്തെ ആ​ദ്യ വാ​ട്ട​ർ​മെ​ട്രോ ബോ​ട്ടു​ക​ൾ കു​തി​ച്ചു​തു​ട​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ ആ​ദ്യ റൂ​ട്ടാ​യ ഹൈ​കോ​ർ​ട്ട്-​വൈ​പ്പി​ൻ യാ​ത്ര​യും ആ​രം​ഭി​ച്ചു. ശേ​ഷം വൈ​റ്റി​ല-​കാ​ക്ക​നാ​ട് റൂ​ട്ടി​ലും സ​ർ​വി​സ് തു​ട​ങ്ങി.

പ​രീ​ക്ഷ വി​ജ​യം മേ​യ് 19:

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ വി​ജ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ജി​ല്ല കു​തി​ച്ചു​ക​യ​റി നേ​ട്ടം കൈ​വ​രി​ച്ചു. 99.92 ശ​ത​മാ​ന​ത്തോ​ടെ മി​ന്നും​വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ ജി​ല്ല നേ​ടി​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ജി​ല്ല തി​രി​കെ പി​ടി​ച്ചു.

ജൂ​ൺ 10:

നൈ​​ജീ​​രി​​യ​​ൻ നാ​​വി​​ക​​സേ​​ന പി​​ടി​​കൂ​​ടി​ ത​ട​വി​ലാ​ക്കി​യ ക്രൂ​​ഡ് ഓ​​യി​​ൽ ടാ​​ങ്ക​​ർ ‘എം.​​ടി ഹീ​​റോ​​യി​​ക് ഇ​​ഡൂ​​ണി’​​ലു​​ണ്ടാ​​യി​​രു​​ന്ന മൂ​​ന്ന്​ മ​​ല​​യാ​​ളി​​ക​​ളു​​ൾ​​പ്പെ​​ടെ 16 ഇ​ന്ത്യ​​ക്കാ​ർ തി​​രി​​ച്ചെ​​ത്തി.

ജൂ​ൺ 10:

മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ർ​ഷോ എ​ഴു​താ​ത്ത പ​രീ​ക്ഷ ജ​യി​ച്ച​താ​യി ഫ​ലം വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം.

ജൂ​ലൈ 22:

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ൽ ന​ട​ൻ വി​നാ​യ​ക​നെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു. ക​ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

വി​യോ​ഗ​ങ്ങ​ൾ

സു​ബി സു​രേ​ഷ്

ന​ടി​യും ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യു​മാ​യി​രു​ന്ന സു​ബി സു​രേ​ഷ് (41) അ​ന്ത​രി​ച്ചു. ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സാ​ധു ഇ​ട്ടി​യ​വി​ര

ഗ്ര​ന്ഥ​കാ​ര​നും സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​വു​മാ​യ സാ​ധു ഇ​ട്ടി​യ​വി​ര (101) അ​ന്ത​രി​ച്ചു. 101ാം ജ​ന്മ​ദി​ന​ത്തി​ന് ര​ണ്ടു​ദി​വ​സം മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് വി​യോ​ഗം.

ഇ​ന്ന​സെ​ന്‍റ്​

ച​ല​ച്ചി​ത്ര- സാം​സ്കാ​രി​ക- രാ​ഷ്ട്രീ​യ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ന​ട​ൻ ഇ​ന്ന​സെ​ന്‍റ് (75) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ വി.​പി.​എ​സ് ലേ​ക്‍ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മ​മ്മൂ​ട്ടി​യു​ടെ മാ​താ​വ്

ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ മാ​താ​വ് ഫാ​ത്തി​മ ഇ​സ്മാ​യി​ൽ (93) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ്

മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ർ​ഹി​റ്റ് സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ് (63) അ​ന്ത​രി​ച്ചു. ന്യൂ​മോ​ണി​യ​യും ക​ര​ൾ രോ​ഗ​വും ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​ദ്ദീ​ഖി​ന് ശ​നി​യാ​ഴ്ച ഹൃ​ദ​യാ​ഘാ​തം​കൂ​ടി അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​രോ​ഗ്യ​നി​ല അ​തി​ഗു​രു​ത​ര​മാ​കു​ക​യാ​യി​രു​ന്നു.

മു​ൻ മ​ന്ത്രി എം.​എ. കു​ട്ട​പ്പ​ൻ

മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഡോ. ​എം.​എ. കു​ട്ട​പ്പ​ൻ (76) അ​ന്ത​രി​ച്ചു. 2001 മേ​​യ്​ മു​​ത​​ൽ 2004 ആ​​ഗ​​സ്റ്റ്​ വ​​രെ എ.​​കെ. ആ​​ൻ​​റ​​ണി മ​​ന്ത്രി​​സ​​ഭ​​യി​​ൽ മ​​ന്ത്രി​​യാ​​യി​രു​ന്നു.

സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ൻ

സി.​പി.​എം മു​ന്‍ സം​സ്ഥാ​ന സ​മി​തി അം​ഗം സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ന്‍ (86) അ​ന്ത​രി​ച്ചു. സി.​പി.​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​മാ​യി​രു​ന്ന ഇ. ​ബാ​ലാ​ന​ന്ദ​ന്‍റെ ഭാ​ര്യ​യാ​ണ്.

ക​ലാ​ഭ​വ​ൻ ഹ​നീഫ്

ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് (63) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കെ.​ജി. ജോ​ർ​ജ്

സം​വി​ധാ​യ​ക​ൻ കെ.​ജി. ജോ​ർ​ജ് (78) അ​ന്ത​രി​ച്ചു. കാ​ക്ക​നാ​ട്ടെ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു അ​ന്ത്യം.

ടി.​എ. ജാ​ഫ​ർ

ഫു​ട്ബാ​ൾ പ​രി​ശീ​ല​ക​നും കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി കി​രീ​ടം നേ​ടി​ത്ത​ന്ന ടീ​മി​ലെ വൈ​സ് ക്യാ​പ്റ്റ​നു​മാ​യ ടി.​എ. ജാ​ഫ​ർ (79) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Look Back 2023
News Summary - Look Back 2023
Next Story