യന്ത്രത്തകരാർ; ഗവേഷക സംഘത്തിന്റെ ബോട്ട് അഴിമുഖത്ത് ഒഴുകിനടന്നു
text_fieldsമട്ടാഞ്ചേരി: യന്ത്രത്തകരാറിനെ തുടർന്ന് കടൽ ഗവേഷക സംഘത്തിന്റെ ബോട്ട് കൊച്ചി അഴിമുഖത്ത് ഒഴുകിനടന്നത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി.
കപ്പൽ ചാലിൽ ഒഴുകിനടന്ന ബോട്ട് കോസ്റ്റൽ പൊലീസ് സംഘമെത്തിയാണ് കരക്കടുപ്പിച്ചത്.
വിദേശിയടക്കമുള്ള കൊച്ചി സർവകലാശാലയിലെ ഗവേഷണ സംഘമാണ് കപ്പലിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കടലിലെ സൂക്ഷ്മ ജീവിസാന്നിധ്യം, മത്സ്യപ്രജനനം, ഭക്ഷണം, കടൽ മലിനീകരണം തുടങ്ങിയവ പഠിക്കുന്ന സംഘമാണ് കടലിലേക്ക് തിരിച്ചത്.
കുസാറ്റ് അസോ. പ്രഫ. ഡോ. മുജീബ് റഹ്മാൻ ,ശ്രൂതി ,ജിജിന ,ഫൈസ് അഹമ്മദ് ,മുനീർ, ആഫ്രിക്കയിലെ ബുറുണ്ടി സ്വദേശി റൂമി എന്നിവരടങ്ങുന്ന സംഘമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അപകട സന്ദേശം ലഭിച്ച ഉടൻ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ ഗിൽബർട്ടിന്റെ നേതൃത്വത്തിൽ മുകുന്ദൻ, ആദർശ്, പ്രിൻസ് ,രാജേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അതിവേഗം അഴിമുഖത്തെത്തി കൊച്ചി കസ്റ്റംസ് സംഘത്തിന്റെ സഹായത്തോടെ ബോട്ട് കെട്ടിവലിച്ച് ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.