മഹേഷിെൻറ മിമിക്രി; മച്ചാനേ, ഇത് പെർഫെക്ട് ഒ.കെ...
text_fieldsകൊച്ചി: കോഴിക്കോട്ടുകാരായ നൈസലും അശ്വിൻ ഭാസ്കറും ഹിറ്റാക്കിയ പെർഫെക്ട് ഒ.കെയുടെ മോദി-പിണറായി വെർഷനാണ് ഒരാഴ്ചയായി ഫേസ്ബുക്കും വാട്സ്ആപ്പും ഭരിക്കുന്ന വൈറൽ വിഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തെ പെർഫെക്ട് ഒ.കെ പാട്ടുപഠിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മിമിക്രിയിലൂടെ അവതരിപ്പിച്ച മച്ചാൻ ഇവിടെയുണ്ട്. എറണാകുളം പുത്തൻകുരിശ് കുറിഞ്ഞി സ്വദേശിയായ മഹേഷ് കുഞ്ഞുമോനാണ് ആ മിമിക്രിയുടെ പിന്നിലുള്ള പ്രതിഭ. മോദിയുടെയും പിണറായിയുടെയും സ്വതസിദ്ധശൈലിയും ഭാഷയും ശബ്ദവും അനുകരിച്ച് 'പെർഫെക്ട് ഒ.കെ' വിഡിയോയെ മഹേഷ് മറ്റൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു.
പൃഥ്വിരാജ് മുഖ്യ കഥാപാത്രമായി അടുത്തിടെ ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ 'കോൾഡ് കേസ്' ചിത്രത്തിൽ അകാലത്തിൽ പൊലിഞ്ഞ നടൻ അനിൽ നെടുമങ്ങാടിന് ശബ്ദം നൽകിയതും മഹേഷാണ്.
അനിലിെൻറ ശബ്ദം കൃത്യമായി അവതരിപ്പിച്ചതിനാൽ മഹേഷാണ് ഡബ്ബ് ചെയ്തെതന്ന് പലർക്കും വിശ്വസിക്കാനാവുന്നില്ല. അദ്ദേഹത്തിെൻറ 'അയ്യപ്പനും കോശിയും' ചിത്രത്തിലെ ശബ്ദം അനുകരിച്ച് ശ്രദ്ധ നേടിയപ്പോൾതന്നെ മഹേഷിനെ വിളിച്ച് അനിൽ അഭിനന്ദിച്ചിരുന്നു. നേരിൽ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അനിലേട്ടൻ പോയതെന്ന് മഹേഷ് പറയുന്നു.
മരിക്കുന്നതിനുമുമ്പ് അദ്ദേഹം അഭിനയിച്ച പീസ്, അനുരാധ ക്രൈം നമ്പർ 59/2019 തുടങ്ങിയ ചിത്രങ്ങളിലേക്കും ഡബ്ബിങ്ങിന് വിളിച്ചിട്ടുണ്ട്. ചാനലുകളിലെ മിമിക്രി പരിപാടികളിലൂടെയാണ് മഹേഷ് ശ്രദ്ധേയനാവുന്നത്. 'കോൾഡ് കേസി'ൽ അവസരം കിട്ടിയതും ഇതുവഴിതന്നെ.
മിമിക്രി കലാകാരനായിരുന്ന ജ്യേഷ്ഠൻ അജേഷ് ചെയ്യുന്നത് കണ്ടാണ് ഈ രംഗത്ത് ആദ്യ ചുവടുവെച്ചത്. പിന്നീടെന്നും വഴികാട്ടിയായതും പ്രോത്സാഹനമേകിയതും അജേഷുതന്നെ. മഹേഷ് മിമിക്സ് എന്ന യൂട്യൂബ് ചാനലും തുടങ്ങി. വിനീത് ശ്രീനിവാസനെ അനുകരിച്ചതും ഹിറ്റായിരുന്നു. വിജയ് ചിത്രമായ മാസ്റ്ററിെൻറ മലയാളം പതിപ്പിൽ വിജയ് സേതുപതിക്ക് ശബ്ദം നൽകിയ മഹേഷ് ആലുവയിൽ എ.വി.ടി മെകോർമിക്ക് കമ്പനിയിലെ ജോലിക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.