ദേശം-കാലടി റോഡിൽ അറ്റകുറ്റപ്പണി മുറപോലെ; റോഡ് തകർച്ചക്ക് പരിഹാരമില്ല
text_fieldsദേശം: അറ്റകുറ്റപ്പണി മുടങ്ങാതെ നടന്നിട്ടും ദേശം-കാലടി റോഡിൽ പുറയാർ റെയിൽവേ ഗേറ്റിലും സമീപങ്ങളിലും റോഡ് തകരുന്നത് പതിവാകുന്നതിൽ പ്രതിഷേധം ഉയരുന്നു. ചൊവ്വരയിൽനിന്ന് പറവൂർ, വൈപ്പിൻ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്. പറവൂർ ജല അതോറിറ്റിയുടെ പരിധിയിലാണ് തകർച്ച തുടർക്കഥയാകുന്നത്.
ചെങ്ങമനാട് പഞ്ചായത്തിലെ 12ാം വാർഡിൽപ്പെട്ട പ്രദേശമാണിത്. പൈപ്പ് പൊട്ടുന്നത് മൂലം ഭീമമായ തോതിലാണ് കുടിവെള്ളം പാഴാകുന്നത്. ഒരു മാസമായി മൂന്നിടങ്ങളിലാണ് കാലപ്പഴക്കം ചെന്ന പൈപ്പ് തകർന്ന് കുഴി രൂപപ്പെട്ടത്.
കുടിവെള്ളം നഷ്ടപ്പെടുന്നതും റോഡ് തകരുന്നതും ഇത് മൂലം മേഖലയിൽ കുടിവെള്ള വിതരണം നിർത്തിവെക്കുന്നതും പതിവായെന്ന് നാട്ടുകാരും പറയുന്നു. ഏറെ പ്രതിഷേധത്തിനും കാത്തിരിപ്പിനുമൊടുവിൽ അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും മഴയെത്തുടർന്നും പൈപ്പിലെ ചോർച്ച മാറ്റാനുള്ള ക്ലാമ്പ് യഥാസമയം ലഭ്യമാകാതിരുന്നതും മൂലം ജോലി മന്ദഗതിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.