ക്രിസ്മസ് തലേന്ന് നൊമ്പരമായി മലയാറ്റൂർ കാറപകടം
text_fieldsമണപ്പാട്ട്ചിറയിൽ അപകടത്തിൽപ്പെട്ട കാർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു
മലയാറ്റൂർ: ക്രിസ്മസ് തലേന്ന് മലയാറ്റൂർ ഗ്രാമവാസികളെ ഞെട്ടിച്ച് നടന്ന അപകടം നൊമ്പരമായി മാറി. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് മണപ്പാട്ട്ചിറയിൽ കാർ വീണെന്ന സന്ദേശം പ്രചരിക്കുന്നത്. സംഭവമറിഞ്ഞ് ഓടിക്കൂടിയവരും അഗ്നിരക്ഷ സേനയും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കാറിൽ കുടുങ്ങിയ രണ്ടുപേരും മരിച്ചു. ഇടുക്കി സ്വദേശികളാണ് മരിച്ചത്.
ഇക്കോടൂറിസം മേഖലയായ ചിറക്ക് ചുറ്റും നക്ഷത്രങ്ങൾ തൂക്കിയുള്ള നക്ഷത്രത്തടാകം കാർണിവലിന്റെ അവസാനഘട്ട ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തവാർത്ത. ഇതോടെ പ്രദേശമാകെ ശോകമൂകമായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.