‘എന്റെ മോനേ ലംബോർഗിനി’; മഹാദേവിന് പിറന്നാൾ സമ്മാനവുമായി മമ്മൂട്ടി
text_fieldsകൊച്ചി: ‘എന്റെ മോനേ, ലംബോര്‍ഗിനി’. അപ്രതീക്ഷിതമായി കിട്ടിയ പിറന്നാൾ സമ്മാനം കണ്ട് ആദ്യം മഹാദേവ് പറഞ്ഞതാണിത്. സമ്മാനം തന്നയാൾ മലയാളത്തിന്റെ മഹാനടൻ കൂടിയായതോടെ ആകെ ത്രില്ലടിച്ചിരിക്കുകയാണ് ഈ രണ്ടാം ക്ലാസുകാരൻ. ഗൗതം മേനോന് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ പൂജ ദിവസം മുതല്‍ ലൊക്കേഷനിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മഹാദേവ്. എറണാകുളം പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്. ഇതിന് തൊട്ടടുത്ത ഫ്ലാറ്റിലാണ് മഹാദേവും കുടുംബവും താമസിക്കുന്നത്.
ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ കുഞ്ഞു മഹാദേവ് മമ്മൂട്ടിയുമായി സൗഹൃദത്തിലായി. കഴിഞ്ഞ ദിവസം മഹാദേവിന്റെ പിറന്നാളായിരുന്നുവെന്ന് മനസ്സിലാക്കിയ മമ്മൂട്ടി സമ്മാനവുമായി എത്തുകയായിരുന്നു.
സമ്മാനം നല്‍കിയതിനൊപ്പം അവനെ ചേര്‍ത്തുപിടിച്ച് ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ച് ഫോട്ടോയുമെടുത്താണ് മമ്മൂട്ടി മടങ്ങിയത്. നിര്‍മാതാവും മമ്മൂട്ടിയുടെ മേക്കപ്പ് മാനുമായ ജോര്‍ജ് ഈ മനോഹര വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. സമ്മാനം തുറന്നുനോക്കിയ മഹാദേവിന്റെ ഞെട്ടലും ത്രില്ലും ‘എന്റെ മോനേ ലംബോർഗിനി’ എന്ന ഡയലോഗുമൊക്കെ കാണുന്നവർക്കും കൗതുകമായി. കാർ വളരെ ഇഷ്ടമാണ്. പിറന്നാളിന് ടോയ് കാർ തന്നെ സമ്മാനമായി കിട്ടിയപ്പോൾ തുള്ളിച്ചാടാൻ തോന്നിയതായി മഹാദേവ് പറഞ്ഞു. മമ്മൂക്കയുടെ വലിയ ആരാധകനാണ് താനെന്നും കണ്ണൂർ സ്ക്വാഡ് ആറുതവണ കണ്ടതായും മഹാദേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.