വില്ലേജ് ഓഫിസിന്റെ പ്രധാന ഗേറ്റ് അടച്ച് രക്തസാക്ഷി സ്തൂപം; പരാതിപ്പെട്ടിട്ടും നടപടിയില്ല
text_fieldsപള്ളുരുത്തി: വില്ലേജ് ഓഫിസിെൻറ പ്രധാന കവാടം അടച്ച് സി.പി.എം രക്തസാക്ഷി സ്തൂപം സ്ഥാപിച്ചത് വിവാദമാകുന്നു. സി.പി.എം പള്ളുരുത്തി ഏരിയ സമ്മേളനത്തോടനുബന്ധിച്ച രക്തസാക്ഷി മണ്ഡപമാണ് വില്ലേജ് ഓഫിസിെൻറ പ്രധാന ഗേറ്റ് അടച്ചുപൂട്ടി നിർമിച്ചത്. ബുധനാഴ്ച ആരംഭിച്ച ഏരിയ സമ്മേളനത്തിനു വേണ്ടിയാണ് വാരിക്കുന്തം ഏന്തിനിൽക്കുന്ന രക്തസാക്ഷി സ്തൂപം സ്ഥാപിച്ചത്.
സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കച്ചേരിപ്പടി ജങ്ഷനിലെ വില്ലേജ് ഓഫിസിനു മുന്നിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്ന വേളയിൽ ഓഫിസ് പരിസരത്ത് കതിന പൊട്ടിക്കുകയും കരിമരുന്ന് പ്രയോഗം നടത്തുകയും ചെയ്തത് ഓഫിസ് പ്രവർത്തനത്തിന് തടസ്സമായതായി വില്ലേജ് ഓഫിസർ പറഞ്ഞു. രണ്ടു ദിവസം നീളുന്ന ഏരിയ സമ്മേളനം കോണം വി.കെ. കാർത്തികേയൻ ഹാളിലാണ് നടക്കുന്നത്.
വില്ലേജ് ഓഫിസിലേക്ക് നടന്ന് പ്രവേശിക്കുന്നവർക്കായി ചെറിയ ഗേറ്റും വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിനായി വലിയ ഗേറ്റുമാണ് ഉപയോഗിച്ചു വരുന്നത്. മണ്ഡപം നിർമിക്കുന്ന വേളയിൽ വില്ലേജ് ഓഫിസർ ഗേറ്റ് അടച്ച് സ്തൂപം സ്ഥാപിക്കരുതെന്ന് പറെഞ്ഞങ്കിലും വെല്ലുവിളിച്ച് സി.പി.എം പ്രവർത്തകർ സ്ഥാപിക്കുകയായിരുന്നുവെന്നാണ് പരാതി. വില്ലേജ് ഓഫിസർ ഇത് സംബന്ധിച്ച് കൊച്ചി തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. തഹസിൽദാർ പള്ളുരുത്തി സബ് ഇൻസ്പെക്ടറോട് നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നടപടി എടുത്തില്ല. വ്യാഴാഴ്ച സമ്മേളനം അവസാനിക്കാൻ ഇരിക്കെ ഇനി നടപടി ഉണ്ടാകാനും സാധ്യതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.