ഐക്യവിളംബരമായി മേയ് ദിനാചരണം
text_fieldsകൊച്ചി: തൊഴിലാളി ശക്തിയും ഐക്യവും വിളിച്ചോതി നാടെങ്ങും മേയ് ദിനാചരണം. പതാക ഉയർത്തലും റാലികളും സമ്മേളനങ്ങളും നടന്നു. തൊഴിൽ കേന്ദ്രങ്ങളിലും വ്യവസായസ്ഥാപനങ്ങൾക്കു മുന്നിലും പതാക ഉയർത്തി. കേന്ദ്രസർക്കാർ എൽ.ഐ.സി സ്വകാര്യവത്കരിക്കുന്നതിനെതിരെ എൽ.ഐ.സി സംരക്ഷണ പ്രതിജ്ഞയെടുത്താണ് തൊഴിലാളികൾ മേയ് ദിനം ആചരിച്ചത്. മണ്ഡലം കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും റാലിയും സമ്മേളനവും നടത്തി.
എറണാകുളത്ത് നടന്ന മേയ്ദിന റാലി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ടി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. കെ.എം. അഷറഫ് സ്വാഗതം പറഞ്ഞു.
കളമശ്ശേരിയിൽ നടന്ന മേയ്ദിന റാലി സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. പി.എം. അയ്യൂബ് അധ്യക്ഷത വഹിച്ചു.
തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പി.സി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അമ്പലമുകളിൽ സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പോൾസൺ പീറ്റർ അധ്യക്ഷത വഹിച്ചു.
പാലാരിവട്ടത്ത് നടന്ന റാലി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.പി. അലിയാർ അധ്യക്ഷത വഹിച്ചു. ഇരുമ്പനത്ത് ജില്ല ജോയൻറ് സെക്രട്ടറി എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഷാജി അധ്യക്ഷത വഹിച്ചു.
അങ്കമാലി: സംയുക്ത ട്രേഡ് യൂനിയന്‍റെ നേതൃത്വത്തിൽ അങ്കമാലിയിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടി.ബി ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി ടൗൺചുറ്റി പഴയ നഗരസഭ അങ്കണത്തിൽ സമാപിച്ചു. പൊതുസമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി.കെ. ബിജു അധ്യക്ഷത വഹിച്ചു.
അത്താണി: സംയുക്ത ട്രേഡ് യൂനിയൻ സമിതി ഏരിയ കമ്മിറ്റി അത്താണിയിൽ മേയ് ദിന റാലിയും എൽ.ഐ.സി സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. സഹീർ അധ്യക്ഷത വഹിച്ചു.
പറവൂർ: തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ ആഭിമുഖ്യത്തിൽ മേയ് ദിനാഘോഷം സംഘടിപ്പിച്ചു. വായനശാലയിൽ നടത്തിയ സമ്മേളനം കോട്ടുവള്ളി പഞ്ചായത്ത് മെംബർ സുമയ്യ അൻസാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.എസ്. ശശി അധ്യക്ഷത വഹിച്ചു.
ആലുവ: തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആലുവ റെയിൽവേ ഗുഡ്സ് ഷെഡിലെ ചുമട്ടു തൊഴിലാളി സ്വതന്ത്ര യൂനിയന്‍റെ ആഭിമുഖ്യത്തിൽ മേയ് ദിന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. പൊതുസമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റും ഗുഡ്സ് ഷെഡിലെ ചുമട്ടുതൊഴിലാളി സ്വതന്ത്ര യൂനിയൻ പ്രസിഡന്‍റുമായ വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു.
കളമശ്ശേരി: മേയ് ദിനത്തിൽ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ കളമശ്ശേരിയിലും ഏലൂരും റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കളമശ്ശേരിയിൽ അപ്പോളോ ജങ്ഷനിൽനിന്ന് സൗത്ത് കളമശ്ശേരിയിലേക്ക് റാലി നടത്തി. പൊതുസമ്മേളനം മുൻ മന്ത്രിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് അയ്യൂബ് അധ്യക്ഷത വഹിച്ചു. ഏലൂരിൽ റാലി നടത്തി.
തുടർന്ന് ഫാക്ട് ജങ്ഷനിൽ നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഏലൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് ഹൻസാർ കുറ്റിമാക്കൽ അധ്യക്ഷത വഹിച്ചു.
കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി മേയ് ദിനം ആചരിച്ചു. അഖിലേന്ത്യ പ്രസിഡന്റ് സി.ജെ. നന്ദകുമാർ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി അധ്യക്ഷത വഹിച്ചു.
മട്ടാഞ്ചേരി: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ പ്രകടനവും, പൊതുസമ്മേളനവും നടന്നു. പള്ളത്ത് രാമൻ ഹാളിൽ ചേർന്ന പൊതുസമ്മേളനം എച്ച്.എം.എസ്. ജില്ല പ്രസിഡന്റ് വി.യു. ഹംസക്കോയ ഉദ്ഘാടനം ചെയ്തു. കെ.എ. എഡ്വിൻ അധ്യക്ഷത വഹിച്ചു.
എഫ്.ഐ.ടിയുവിന്റെ നേതൃത്വത്തിൽ മേയ്ദിന സംഗമം നടത്തി. കേരള മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി ഇ.എ. അലി സന്ദേശം നൽകി. എം.യു. അബ്ദുസമദ് , കെ.യു. ഷംസുദ്ദീൻ, പി.എ. മുജീബ് എന്നിവർ സംസാരിച്ചു. പി.ബി. അലി ബാവ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.