മെട്രോ റെയിൽ: പടമുകൾ സ്റ്റേഷൻ റദ്ദാക്കാൻ തീരുമാനമെടുത്തിട്ടില്ല -കലക്ടർ
text_fieldsകാക്കനാട്: ഇൻഫോപാർക്ക്-കലൂർ മെട്രോ റെയിലിനോടനുബന്ധിച്ച് പടമുകൾ സ്റ്റേഷൻ റദ്ദാക്കാൻ തീരുമാനമെടുത്തിട്ടില്ലന്ന് കലക്ടർ അറിയിച്ചു.
പടമുകൾ സ്റ്റേഷൻ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് തൃക്കാക്കര നഗരസഭ എൽ.ഡി.എഫ് ജനപ്രതിനിധികൾ കലക്ടർക്ക് നിവേദനം നൽകാനെത്തിയപ്പോഴാണ് സ്റ്റേഷൻ റദ്ദാക്കില്ലെന്ന കാര്യം കലക്ടർ അറിയിച്ചത്. നഗരസഭ കൗൺസിലർമാരായ സുബൈദ റസാഖ്, സൽമ ഷിഹാബ്, ആര്യ ബിബിൻ, അൻസിയ ഹക്കിം, ഉഷ പ്രവീൺ എന്നിവർ സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ സെക്രട്ടറി സി.പി. സാജലിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
സ്ഥലമെടുപ്പ് തർക്കം പരിഹരിക്കാനായില്ലെങ്കിൽ പടമുകൾ സ്റ്റേഷൻ റദ്ദാക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെത്തുടർന്നാണ് ജനപ്രതിനിധികൾ കലക്ടറെ സമീപിച്ചത്. കാക്കനാട് വരെ നീട്ടുന്ന മെട്രോ റെയിൽ പദ്ധതിയിൽ ഒരു സ്റ്റേഷനും റദ്ദാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് കലക്ടർ പറഞ്ഞു. ചിലയിടങ്ങളിലെ സ്ഥലമെടുപ്പ് തർക്കം പരിഹരിക്കാനുണ്ട്. അതിനുശേഷം പടമുകളിലെ സ്റ്റേഷൻ നിർമാണം ആരംഭിക്കുമെന്നും കലക്ടർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി. എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനും പത്തോളം വാർഡുകളിലെ ജനങ്ങൾക്കും ആശ്രയമായ പടമുകൾ മെട്രോ സ്റ്റേഷൻ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഒപ്പ് ശേഖരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.