Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightസെറിഫെഡ്...

സെറിഫെഡ് തകർച്ചക്കുകാരണം ഡയറക്ടർ ബോർഡിന്‍റെ ദുർഭരണം -ഹൈകോടതി

text_fields
bookmark_border
സെറിഫെഡ് തകർച്ചക്കുകാരണം ഡയറക്ടർ ബോർഡിന്‍റെ ദുർഭരണം -ഹൈകോടതി
cancel

കൊ​ച്ചി: സെ​റി​ഫെ​ഡി​നെ (കേ​ര​ള സ്റ്റേ​റ്റ് സെ​റി​ക​ൾ​ച​ർ കോ​ഓ​പ​റേ​റ്റി​വ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡ്) ത​ക​ർ​ത്ത​ത് ആ​റു​മാ​സ​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ന​ട​ത്തി​യ ദു​ർ​ഭ​ര​ണ​മാ​ണെ​ന്ന് ഹൈ​കോ​ട​തി.

ഈ ​ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് താ​ലൂ​ക്ക് ത​ല​ത്തി​ൽ സെ​റി​ക​ൾ​ച​ർ സം​ഘ​ങ്ങ​ളെ അ​ഫി​ലി​യേ​റ്റ് ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ബോ​ർ​ഡ് പ്ര​വ​ർ​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ജ​സ്റ്റി​സ് എ​ൻ. ന​ഗ​രേ​ഷി​ന്റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സെ​റി​ഫെ​ഡി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണം അ​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഹ​ര​ജി​ക​ളി​ലെ ഉ​ത്ത​ര​വി​ലാ​ണ്​ ഹൈ​കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. നാ​മ​നി​ർ​ദേ​ശം ചെ​യ്ത ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ആ​റു മാ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തി പു​തി​യ ബോ​ർ​ഡി​ന് രൂ​പം ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ പാ​ലി​ച്ചി​ല്ല. 17 താ​ലൂ​ക്ക് ത​ല സം​ഘ​ങ്ങ​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​ന്​ മാ​ത്ര​മാ​ണ് അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കി​യ​ത്. ഇ​തു​മൂ​ലം ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന് വ​ർ​ഷ​ങ്ങ​ളോ​ളം തു​ട​രാ​ൻ സാ​ധി​ച്ചു. ജ​ന​റ​ൽ ബോ​ഡി യോ​ഗ​ങ്ങ​ളോ ബ​ജ​റ്റ് അ​വ​ത​ര​ണ​മോ ഉ​ണ്ടാ​യി​ല്ല. ഇ​ങ്ങ​നെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി​രു​ന്നെ​ന്നും ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

2010 ലാ​ണ് സെ​റി​ഫെ​ഡ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന്​ ജീ​വ​ന​ക്കാ​രെ പു​ന​ർ വി​ന്യ​സി​പ്പി​ച്ചു. സെ​റി​ഫെ​ഡ് പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​തി​നി​ടെ 2015 ൽ ​ഇ​തി​ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്തു. എ​ന്നാ​ൽ, 2017 ൽ ​പു​ന​രു​ജ്ജീ​വി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​നെ​തി​രെ​യാ​ണ് ഹ​ര​ജി​ക്കാ​ർ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​യ​തീ​രു​മാ​ന​ത്തി​ന്റെ പേ​രു പ​റ​ഞ്ഞ് സെ​റി​ഫെ​ഡി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ പി​ന്നാ​ക്കം പോ​യ​ത്​ ന്യാ​യ​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് സെ​ൻ​ട്ര​ൽ സി​ൽ​ക്ക് ബോ​ർ​ഡ്, സെ​റി​ഫെ​ഡ്, ഹാ​ൻ​ഡ്‌​ലൂം ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ​സ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട സ​മി​തി സെ​റി​ഫെ​ഡ് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ച് പ​ദ്ധ​തി ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കാ​ൻ സിം​ഗി​ൾ ബെ​ഞ്ച് നി​ർ​ദ്ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtSerifed
News Summary - Mismanagement of the Board of Directors due to the collapse of Serifed
Next Story