ഒഴുകിയെത്തും മരത്തടികളിൽ വർണങ്ങൾ തീർത്ത് നാസർ
text_fieldsമട്ടാഞ്ചേരി: കടപ്പുറത്ത് ഒഴുകിയെത്തിയ മരത്തടികൾ വർണമനോഹര ശിൽപങ്ങളാക്കി സൗന്ദര്യക്കാഴ്ചകളാക്കി മാറ്റുകയാണ് ഫോർട്ട്കൊച്ചി സ്വദേശി ടി.എ. നാസർ. കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടിയിരുന്ന കടപ്പുറത്ത് പല രൂപത്തിെല നിരവധി തടികളാണ് അടിഞ്ഞിട്ടുള്ളത്. ഇവ പൊക്കിയെടുത്ത് കടപ്പുറത്തിെൻറ പ്രവേശന കവാടങ്ങളിലാണ് ചെറുതും വലുതുമായ ശിൽപങ്ങൾ തയാറാക്കി വെക്കുന്നത്. ഇതിനൊപ്പം സെൽഫിയെടുത്താണ് മിക്കവരും മടങ്ങുന്നത്.
നേരേത്ത കമാലക്കടവിൽ താഴേക്ക് ചാഞ്ഞുവളർന്നിരുന്ന വലിയ മരങ്ങളുടെ ശിഖരങ്ങളിൽ നാസർ ചിത്രങ്ങൾ വരച്ച് ശിൽപരൂപങ്ങളെപോലെ ആക്കിയിരുന്നു. സ്വന്തം പണം ഉപയോഗിച്ചാണ് ഈ വരകൾ നടത്തുന്നത്. രാജ്യത്തെ മികച്ച ബീച്ചുകളുടെ പട്ടികയിൽനിന്ന് ഇക്കുറി ഫോർട്ട്കൊച്ചി പുറത്തായതിൽ ഏറെ സങ്കടമുണ്ടെന്നും സൗന്ദര്യക്കാഴ്ചകൾ ഒരുക്കി കൊച്ചിയുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയുമാണ് തെൻറ ലക്ഷ്യമെന്നും നാസർ 'മാധ്യമ'ത്തോട് പറഞ്ഞു.
മ്യൂറൽ ചിത്രരചനയിൽ ഏറെ അറിയപ്പെടുന്ന കലാകാരനാണ് നാസർ. പല ക്ഷേത്രങ്ങളിലും ചുവർചിത്രങ്ങൾ വരച്ചിട്ടുള്ള നാസർ ഇതിനകം വരച്ച നൂറുകണക്കിന് മ്യൂറൽ ചിത്രങ്ങൾ കടൽ കടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.