Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightദേശീയപാത നിർമാണം:...

ദേശീയപാത നിർമാണം: നവീകരണം ഇഴയുന്നു; ജനം ദുരിതത്തിൽ

text_fields
bookmark_border
ദേശീയപാത നിർമാണം: നവീകരണം ഇഴയുന്നു; ജനം ദുരിതത്തിൽ
cancel

കൊ​ച്ചി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ൽ മെ​ല്ലെ​പ്പോ​ക്കി​ൽ ജ​നം ദു​രി​ത​ത്തി​ൽ. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ലെ കു​ണ്ട​ന്നൂ​ർ മു​ത​ൽ മൂ​ന്നാ​ർ​വ​രെ ന​ട​ക്കു​ന്ന പു​ന​ർ​നി​ർ​മാ​ണ​മാ​ണ് ജി​ല്ല​യി​ൽ ദു​രി​തം വി​ത​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തു​മാ​യി ന​ട​ക്കു​ന്ന ന​വീ​ക​ര​ണം ഇ​ഴ​യു​ക​യാ​ണ്. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് തീ​രാ​ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

എ​ങ്ങു​മെ​ത്താ​തെ കാ​ന നി​ർ​മാ​ണം

● കു​ണ്ട​ന്നൂ​ർ മു​ത​ൽ മൂ​ന്നാ​ർ വ​രെ​യു​ള്ള 125 കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ടാ​റി​ങ് ന​ട​ത്തി. തു​ട​ർ​ന്നാ​ണ് വെ​ള്ള​ക്കെ​ട്ട്​ ഒ​ഴി​വാ​ക്കാ​ൻ റോ​ഡി​ന്​ ഇ​രു​വ​ശ​വും കാ​ന​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. നി​ർ​മാ​ണം ആ​രം​ഭി​ച്ച് എ​ട്ട് മാ​സം പി​ന്നി​ടു​മ്പോ​ഴും ഇ​തി​ന് വേ​ഗ​മി​ല്ലാ​ത്ത​താ​ണ് തി​രി​ച്ച​ടി​യാ​കു​ന്ന​ത്. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണി​ത് ഇ​തു​വ​ഴി യാ​ത്ര​ചെ​യ്യു​ന്ന​ത്. ഇ​രു​വ​ശ​ത്തു​മാ​യി ന​ട​ക്കു​ന്ന കാ​ന​നി​ർ​മാ​ണം ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും സൃ​ഷ്ടി​ക്കു​ക​യാ​ണ്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ത്ത് കാ​ന​നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ലെ പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും ഇ​ത് ന​ട​പ്പാ​യി​ല്ല. ഇ​തോ​ടെ നി​ല​വി​ലെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് കാ​ന നി​ർ​മാ​ണം. ഇ​ത് റോ​ഡി​ന്‍റെ വീ​തി​കു​റ​ക്കു​ന്നു​ണ്ട്. പു​റ​മെ പ​ല​പ്പോ​ഴും ഒ​റ്റ​വ​രി ഗ​താ​ഗ​ത​മാ​ണ് സാ​ധ്യ​മാ​കു​ന്ന​ത്. ഇ​താ​ണ് പ​ക​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം.

വി​ല്ല​നാ​യി കാ​ല​വ​ർ​ഷം

● നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് കാ​ല​വ​ർ​ഷം സ​ജീ​വ​മാ​യ​ത്. ഇ​ത് സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. കാ​ന​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തും പ​ല​യി​ട​ത്തും മ​ണ്ണു​വീ​ണ് നി​ക​ന്ന​തും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ച്ചു.125 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ദേ​ശീ‍യ​പാ​ത​യി​ൽ 185 കി​ലോ​മീ​റ്റ​റി​ലാ​ണ് കാ​ന​നി​ർ​മി​ക്കു​ന്ന​ത്. നേ​ര്യ​മം​ഗ​ലം മു​ത​ൽ തി​രു​വാ​ങ്കു​ളം വ​രെ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ കൊ​ടും​വ​ള​വു​ക​ളി​ല​ട​ക്കം ന​ട​ക്കു​ന്ന നി​ർ​മാ​ണം അ​പ​ക​ട​ഭീ​തി​യു​മു​യ​ർ​ത്തു​ക​യാ​ണ്. അ​പ​ക​ട മു​ന്ന​റി​യി​പ്പ് സം​വി​ധാ​നം ഒ​രു​ക്കാ​തെ​യാ​ണ് പ്ര​വൃ​ത്തി​ക​ൾ. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ കാ​ന​ക​ളി​ൽ വീ​ണു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളും കു​റ​വ​ല്ല. മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചി​രു​ന്നു.

1073 കോ​ടി​യു​ടെ പ​ദ്ധ​തി; മു​ഖ​ച്ഛാ​യ മാ​റു​മെ​ന്ന് പ്ര​ഖ്യാ​പ​നം

● 1073.8 കോ​ടി​യാ​ണ് പാ​ത ന​വീ​ക​ര​ണ​ത്തി​ന്​ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ചെ​ല​വ​ഴി​ക്കു​ന്ന​ത്. 10 മീ​റ്റ​ർ വീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. നേ​ര്യ​മം​ഗ​ല​ത്ത് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തോ​ടൊ​പ്പം ഒ​മ്പ​ത്​ പാ​ലം വീ​തി​കൂ​ട്ടു​ന്ന​തും പ​ദ്ധ​തി​യി​ലു​ണ്ട്. 90 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കും. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും മ​നോ​ഹ​ര​മാ​ക്കി അ​പ​ക​ട മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും ദി​ശാ സൂ​ചി​ക​ക​ളും റി​ഫ്ല​ക്ട​റും സ്ഥാ​പി​ക്കും. ര​ണ്ട് വ​ർ​ഷം​കൊ​ണ്ട് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പ​ദ്ധ​തി​യി​ൽ ഒ​രു വ​ർ​ഷ​മെ​ത്താ​ൻ ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള​ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ നി​ർ​ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള​ളി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കു​മോ​യെ​ന്ന​തും സം​ശ​യ​ക​ര​മാ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​വും നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ernakulam NewsNational Highway construction
News Summary - National highway construction
Next Story