എറണാകുളം ജില്ലയിൽ ഇന്ന് ഗതാഗതനിയന്ത്രണം
text_fieldsആലുവ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് ആലുവയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാതാ ജങ്ഷൻ, സീനത്ത് ജങ്ഷൻ, ഓൾഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്ക്വയർ വഴി കെ.എസ്.ആർ.ടി.സി ഭാഗത്ത് സർവിസ് അവസാനിപ്പിക്കണം. തിരികെ റെയിൽവേ സ്ക്വയർ, പമ്പ് ജങ്ഷൻ, മാതാ ജങ്ഷൻ വഴി പെരുമ്പാവൂർ റോഡിലൂടെ പോകണം. പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഡി.പി.ഒ ജങ്ഷനിലെത്തി സബ് ജയിൽ റോഡിലൂടെ സീനത്ത് ജങ്ഷൻ, ഓൾഡ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് വഴി റെയിൽവേ സ്ക്വയർ, കെ.എസ്.ആർ.ടി.സി, ഗവ. ഹോസ്പിറ്റൽ, കാരോത്തുകുഴി, പുളിഞ്ചോട് ജങ്ഷൻ, കാരോത്തുകുഴി വഴി പുളിഞ്ചോട് ഭാഗത്തെത്തി ഹൈവേയിൽ പ്രവേശിച്ച് ഫ്ലൈഓവറിലൂടെ ബൈപാസിലെത്തി നജാത്ത്, ബാങ്ക് ജങ്ഷൻ, ടൗൺഹാൾ വഴി പമ്പ് ജങ്ഷനിലെത്തി മാതാ ജങ്ഷൻ വഴി പെരുമ്പാവൂർ റോഡിലൂടെ പോകണം. അങ്കമാലി, കാലടി ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ ബൈപാസിലെത്തി നജാത്ത്, ബാങ്ക് ജങ്ഷൻ ടൗൺ ഹാൾ വഴി പമ്പ് ജങ്ഷനിലെത്തി റെയിൽവേ സ്ക്വയർ കെ.എസ്.ആർ.ടി.സി, ഹോസ്പിറ്റൽ ജങ്ഷൻ കാരോത്തുകുഴി വഴി പുളിഞ്ചോട് ഭാഗത്തെത്തി ഹൈവേയിൽ പ്രവേശിച്ച് മാർക്കറ്റ് റോഡ് വഴി ബൈപാസിലെത്തി അങ്കമാലി, കാലടി ഭാഗങ്ങളിലേക്ക് പോകണം. എറണാകുളം ഭാഗത്തുനിന്ന് വരുന്ന ബസുകൾ പുളിഞ്ചോട് ഭാഗത്തെത്തി ഹൈവേ ഫ്ലൈഓവറിലൂടെ ബൈപാസിലെത്തി നജാത്ത്, ബാങ്ക് ജങ്ഷൻ, ടൗൺഹാൾ വഴി പമ്പ് ജങ്ഷനിലെത്തി മാതാ ജങ്ഷൻ വഴി പെരുമ്പാവൂർ ഭാഗത്തേക്കും റെയിൽവേ സ്ക്വയർ, കെ.എസ്.ആർ.ടി.സി, ഹോസ്പിറ്റൽ ജങ്ഷൻ, കാരോത്തുകുഴി വഴി പുളിഞ്ചോട് ഭാഗത്തെത്തി എറണാകുളം ഭാഗത്തേക്കും പോകണം. കാരോത്തുകുഴി ഭാഗത്തുനിന്ന് മാർക്കറ്റ് ഭാഗത്തുകൂടിയും ആലുവ-പാലസ് റോഡിൽ ബാങ്ക് ജങ്ഷൻ ഭാഗത്തുകൂടിയും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. പമ്പ് ജങ്ഷനിൽനിന്ന് ബാങ്ക് ജങ്ഷൻ ഭാഗത്തേക്കും ഗതാഗതം ഉണ്ടാകില്ല.
നവകേരള സദസ്സിനായി വരുന്ന വാഹനങ്ങളുടെ പാർക്കിങ്ങിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പറവൂർ: വ്യാഴാഴ്ച വൈകീട്ട് ആറിന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് പറവൂർ നഗരത്തിൽ ഗതാഗത പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. എറണാകുളം ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെ.എം.കെ. കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇൻഫൻറ് ജീസസ് സ്കൂൾ, വൃന്ദാവൻ സ്റ്റോപ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം.
കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ ലേബർ കവല-ഗോതുരുത്ത്- ഭരണിമുക്ക്-എൻ.എസ്.എസ് ഓഡിറ്റോറിയം - വെടിമറ നന്തികുളങ്ങര-വഴിക്കുളങ്ങര വഴി ദേശീയപാതയിൽ പ്രവേശിക്കണം. ആലുവ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങൾ വെടിമറയിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് എൻ.എസ്.എസ് ഓഡിറ്റോറിയം, ഭരണിമുക്ക്, വടക്കുംപുറം, അണ്ടിപ്പിള്ളിക്കാവ് വഴി ദേശീയപാതയിലേക്ക് കയറണം. ആലുവയിൽനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വെടിമറ, നന്തികുളങ്ങര, പെരുവാരം, കൈരളി തിയറ്റർ വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിച്ചേരണം. ആലുവ ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കൈരളി തിയറ്റർ, ചേന്ദമംഗലം കവല വഴി പോകണം.
വൈപ്പിൻ: നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഞാറക്കൽ ജയ്ഹിന്ദ് മൈതാനിയിൽ വെള്ളിയാഴ്ച വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഞാറക്കൽ സെൻറ് മേരീസ് റോഡ്, കെ.ടി. എക്സ് റോഡ്, മാമ്പിള്ളി റോഡ്, ഞാറക്കൽ ഹൈസ്കൂൾ റോഡ്, മഞ്ഞനക്കാട് റോഡ്, താലൂക്ക് ഹോസ്പിറ്റൽ റോഡ്, ക്രിസ്തുജയന്തി ആശുപത്രി റോഡ്, ഞാറക്കൽ പൊലീസ് സ്റ്റേഷൻ മുതൽ മാനാട്ടുപറമ്പ് ജങ്ഷൻ വരെയുള്ള വൈപ്പിൻ മുനമ്പം റോഡ് ഭാഗം എന്നീ സ്ഥലങ്ങളിൽ പാർക്കിങ് നിരോധിച്ചു. ട്രാഫിക് നിയന്ത്രണമുള്ള സമയത്ത് ചെറായി ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ മാമ്പിള്ളി ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ഹൈസ്കൂൾ റോഡിലൂടെ സെൻറ് മേരീസ് പള്ളിക്കു മുൻവശത്തെത്തി ഞാറക്കൽ ആശുപത്രി ചുറ്റി പെരുമ്പിള്ളി ക്രിസ്തുജയന്തി ആശുപത്രി ജങ്ഷനിലെത്തി എളങ്കുന്നപ്പുള സുബ്രഹ്മണ്യക്ഷേത്രത്തിനു പടിഞ്ഞാറെനട ജങ്ഷനിലെത്തി വലത്തോട്ടു തിരിഞ്ഞ് എളങ്കുന്നപ്പുഴ ജങ്ഷനിലെത്തി വൈപ്പിൻ-മുനമ്പം റോഡിൽ പ്രവേശിക്കാവുന്നതാണ്. വൈപ്പിൻ-മുനമ്പം റോഡിലൂടെ എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പതിവ് റൂട്ടിൽ സഞ്ചരിക്കാം. കേരള സദസ്സിൽ പങ്കടുക്കുന്നതിനായി വരുന്നവരുടെ വാഹനങ്ങൾ നിശ്ചയിച്ചിട്ടുള്ള പാർക്കിങ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.
അങ്കമാലി: നവകേരള സദസ്സുമായി ബന്ധപ്പെട്ട് വാഹന ഗതാഗതത്തിനും പാർക്കിങ്ങിനും പൊലീസ് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തി. കറുകുറ്റി, അയ്യമ്പുഴ, മൂക്കന്നൂർ, മഞ്ഞപ്ര പഞ്ചായത്തുകൾ, അങ്കമാലി നഗരസഭ എന്നിവിടങ്ങളിൽനിന്ന് വരുന്ന ബസുകൾ ഇൻകലിനകത്തെ റോഡരികിലും സ്വകാര്യ ബസ് സ്റ്റാൻഡിലും പാർക്ക് ചെയ്യേണ്ടതാണ്. പാറക്കടവ്, തുറവൂർ, മലയാറ്റൂർ - നീലീശ്വരം, കാലടി പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് വരുന്ന ബസുകൾ കിങ്ങിണി ഗ്രൗണ്ടിലാണ് പാർക്ക് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.