സാമൂഹിക വനവത്കരണ വിഭാഗം ഭൂമിയിൽ പുതിയ കെട്ടിടം
text_fieldsകൊച്ചി: വനം വകുപ്പിന്റെ ഇടപ്പള്ളിയിലുള്ള എറണാകുളം സാമൂഹിക വനവത്കരണ വിഭാഗം സ്ഥിതിചെയ്യുന്ന ഭൂമിയിൽ പുതിയ ഓഫിസ്-പാർപ്പിട സമുച്ചയം വരുന്നത് ജൈവവൈവിധ്യത്തിന് ഭീഷണിയെന്ന് ആശങ്ക. ഇടപ്പള്ളി ഗണപതി അമ്പലത്തിന് സമീപം മണിമല റോഡിലുള്ള ഒരു ഏക്കറോളം ഭൂമിയിലാണ് വൃക്ഷനിബിഡമായ ഈ പ്രദേശം.
പുതിയ കെട്ടിടങ്ങൾ വരുന്നതോടെ ഇവിടത്തെ സമൃദ്ധമായ ജൈവവൈവിധ്യത്തിന് തകർച്ച നേരിടുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി സ്നേഹികൾ വ്യക്തമാക്കുന്നു. 60ഓളം ഇനത്തിൽപെട്ട പക്ഷികൾ ഇവിടെ കാണപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. നിർദിഷ്ട കെട്ടിട സമുച്ചയം മറ്റേതെങ്കിലും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടു. മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്ന വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച രാവിലെ 10.30ന് കൊച്ചി കോർപറേഷൻ മേയർ യോഗം വിളിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.