ഗുരുതര പൊള്ളലേറ്റ യുവാവിന് പുതുജീവൻ
text_fieldsകൊച്ചി: സാനിറ്റൈസര്‍ ദേഹത്തുവീണതിന് പിന്നാലെ തീപിടിത്തമുണ്ടായി ഗുരുതര പൊള്ളലേറ്റ യുവാവിന് വി.പി.എസ് ലേക്ഷോര് ആശുപത്രിയിലെ ചികിത്സയില്‍ പുതുജീവൻ. തൃശൂര്‍ വെങ്ങിണിശ്ശേരി സ്വദേശി എം.എസ്. സുമേഷിന് (22) ഫെബ്രുവരി 25 നാണ് പൊള്ളലേറ്റത്.
പെയിൻറിങ് ജോലിക്കുശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ സുമേഷ് പിന്നീട് ദേഹത്ത് സാനിറ്റൈസര്‍ വീണത് ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് ഓട്ടോയില്‍ കയറി ചന്ദനത്തിരി കത്തിച്ചതാണ് തീപിടിക്കാന്‍ കാരണമായത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെത്തുടർന്നാണ് യുവാവിനെ വി.പി.എസ് ലേക്ഷോര് ആശുപത്രിയില്‍ എത്തിച്ചത്.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സൾട്ടൻറ് ഡോ. പോള്‍ ജോര്ജിെൻറയും കണ്‍സൾട്ടൻറ് അഭിജിത് വകുറെയുടെയും ചികിത്സയില്‍ ആരോഗ്യനിലയില്‍ പ്രകടമായ മാറ്റമാണുണ്ടായത്. പൊള്ളലിെൻറ ആഘാതം കുറക്കാന്‍ ആദ്യം തന്നെ പ്രാഥമിക ഡ്രസിങ് ചെയ്തു.
തുടര്‍ന്ന് സ്കിന്‍ ഗ്രാഫ്റ്റിങ് ശസ്ത്രക്രിയയിലൂടെ പൊള്ളലേറ്റ ചര്‍മം നീക്കി കാലിലെ ചര്‍മം െവച്ചുപിടിപ്പിച്ചു. ശേഷം ഓരോ ദിവസവും ഇടവിട്ട് ഡ്രസിങ് നടത്തി. ഏഴാം ദിവസം മുതല്‍ യുവാവ് നടക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. പൊള്ളലേറ്റ് 48 മണിക്കൂറിനുള്ളില്‍ കൃത്യമായ ചികിത്സ ചെയ്തതിനാല്‍ മറ്റ് അംഗവൈകല്യങ്ങള്‍ സംഭവിച്ചില്ല. 14 ദിവസത്തെ ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.
ആൾക്കഹോൾ അധിഷ്ഠിത സാനിറ്റൈസര്‍ കൈകാര്യം ചെയ്യുമ്പോള്‍ കടുത്ത ശ്രദ്ധ പുലര്‍ത്തണമെന്നും തീയുമായി സമ്പര്‍ക്കം വരാതെ നോക്കണമെന്നും ഡോ. പോള്‍ ജോര്‍ജ് ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.