ചന്ദ്രയാൻ 3 പേടകത്തിന്റെ മാതൃക നിർമിച്ച് നിർമല കോളജ്
text_fieldsമൂവാറ്റുപുഴ: ചന്ദ്രയാൻ 3 പേടകത്തിന്റെ മാതൃക നിർമിച്ച് പ്രദർശനത്തിന് ഒരുക്കി നിർമല കോളജ്. ഒരു വര്‍ഷമെടുത്ത് നിര്‍മിച്ച യഥാര്‍ഥ ചന്ദ്രയാന്‍ പേടകത്തിന്റെ അതേ വലുപ്പത്തിലുള്ള, പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തില്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ നടന്ന സംഭവങ്ങളുടെ പുനഃരാവിഷ്ക്കാരമാണ് പേടകവുമായി ബന്ധപ്പെട്ട ശാസ്ത്ര പ്രദര്‍ശനത്തില്‍ നടക്കുക.
ജനുവരി മൂന്നിന് കോളജിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ ചന്ദ്രയാന്‍ പേടകത്തിന്റെ അതേ വലുപ്പത്തിലാണ് പേടകം നിർമിച്ചിരിക്കുന്നത്. 500 കിലോ ഭാരം വരുന്നതാണ് പേടകം. ആദ്യമായിട്ടാണ് ഒരു കോളജില്‍ ഇത്തരത്തിലുള്ള ഒരു തത്സമയ പുനഃസ്ഥാപിക്കും നടക്കുന്നത്.
വിദ്യാര്‍ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതോടൊപ്പം രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രദര്‍ശനം ഒരുക്കുന്നത്. പ്രദര്‍ശനത്തില്‍ സമീപ പ്രദേശങ്ങളിലെ വിവിധ സ്കൂളുകളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
2023 ജൂലൈയിലാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി ചന്ദ്രയാന്‍ 3 പേടകം ഇറക്കാന്‍ ഇന്ത്യക്ക് സാധിച്ചത്. ചന്ദ്രന്റെ ഉപരിതലത്തിലെ വിവിധ മൂലകങ്ങളുടെ സാന്നിധ്യം, ഉപരിതല ഊഷ്മാവ് തുടങ്ങിയവയുടെ പഠനങ്ങളില്‍ നിര്‍ണായക പങ്ക് ചന്ദ്രയാന്‍ 3 വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.