കൂലിയില്ല; ജല മെട്രോ നിർമാണ തൊഴിലാളികൾ പണിമുടക്കി
text_fieldsവൈറ്റില ഹബിൽ ജല മെട്രോ ടിക്കറ്റ് കൗണ്ടർ സ്റ്റേഷൻ, ഇരുനില ഓഫിസ് കെട്ടിടം എന്നിവയുടെ നിർമാണമാണ് നടക്കുന്നത്. ഇതിൽ കൗണ്ടർ സ്റ്റേഷൻ നിർമാണം പൂർത്തിയായി. ഓഫിസ് കെട്ടിടത്തിെൻറ ഒന്നാം നിലയുടെ പണിയും കഴിഞ്ഞു. മേരി മാത ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ജലമെട്രോ നിർമാണക്കരാർ. ഇവരുമായി ബന്ധപ്പെട്ട തൊഴിലാളികൾക്ക് ഉപകരാർ ഏറ്റെടുത്തവരാണ് ശമ്പളം നൽകേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. ഉപകരാർ ഏറ്റെടുത്തവർക്ക് പണം നൽകിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, അന്തർസംസ്ഥാന തൊഴിലാളികൾക്ക് മൂന്നുമാസമായി ശമ്പളം നൽകിയിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.രണ്ടു വിഭാഗത്തിലായാണ് അന്തർസംസ്ഥാന തൊഴിലാളികൾക്ക് ജോലി നൽകുന്നത്. മൂന്നാഴ്ചവരെ ശമ്പളം നൽകാതെ പണിയെടുപ്പിച്ച ശേഷം തൊഴിലാളികൾ ചോദിച്ചുതുടങ്ങുേമ്പാൾ അടുത്ത സംഘത്തെ വെച്ച് നിർമാണം തുടരുന്ന അവസ്ഥയാണെന്ന് തൊഴിലാളികൾ പറഞ്ഞു. തൈക്കൂട്ടത്ത് ഷെഡിലാണ് ഇവർക്ക് താമസം.
നിർമാണത്തിനിടെ വീണ് പരിക്കേറ്റ ഒരു അന്തർസംസ്ഥാന തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. ഇൻഷുറൻസ് ഏർപ്പെടുത്താത്തതിനാലാണ് എറണാകുളത്ത് ചികിത്സ ലഭിക്കാതെ പോയതെന്ന് ആരോപണമുണ്ട്. പ്രശ്നത്തിൽ പദ്ധതി ചുമതലയുള്ള കെ.എം.ആർ.എൽ തിരിഞ്ഞുനോക്കുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. 10 ദ്വീപുകളെ ബന്ധിപ്പിച്ച് 78 ഹൈസ്പീഡ് ബോട്ടുകളിലൂടെ 15 റൂട്ടുകൾ വരുന്ന യാത്ര പദ്ധതിയാണ് കൊച്ചി ജലമെട്രോ. ബോട്ടുകളുടെ നിർമാണം കൊച്ചി കപ്പൽ ശാലയിൽ പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം ഈ വർഷം ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.