വാക്സിൻ ഇല്ല; കോർപറേഷൻ ക്യാമ്പുകൾ നിർത്തി
text_fieldsകൊച്ചി: വാക്സിൻ സ്റ്റോക്ക് തീർന്നതോടെ കോർപറേഷനിൽ നടത്തിവന്ന വാക്സിനേഷൻ ക്യാമ്പുകൾ നിർത്തി. തിങ്കളാഴ്ച ക്യാമ്പുകളില്‍ 2000 ഡോസ് വാക്സിന് വേണ്ടിടത്ത് ലഭിച്ചത് 1050 ഡോസ് മാത്രമാണ്.
ഇതോടെ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന ക്യാമ്പുകള്‍ തൽക്കാലം മാറ്റിവെക്കാൻ മേയർ കെ. അനിൽകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. വാക്സിന് ലഭ്യമാകുന്ന മുറക്ക് പുതിയ ക്യാമ്പുകളുടെ തീയതി മുന്‍കൂട്ടി അറിയിക്കും.
ഏപ്രില്‍ രണ്ടാം ആഴ്ച മുതലാണ് നഗരസഭയില്‍ കോവിഡ് വാക്സിനേഷന് ആരംഭിച്ചത്. ഇതുവരെ 28,096 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിൻ നല്കി. നഗരത്തിലെ 33 ഡിവിഷനുകളില്‍ രണ്ടു ദിവസങ്ങളിലായി ഒന്നാം ഡോസ് വാക്സിനേഷന് ക്യാമ്പും രണ്ട് ഡിവിഷനുകളില്‍ ഓരോ ദിവസത്തെ ക്യാമ്പും സംഘടിപ്പിച്ചു.
വാക്സിനേഷനിലെ കുറവ് കൗണ്‍സിലര്‍മാരുടെ കുറ്റമല്ലെന്ന് മേയർ പറഞ്ഞു. വാക്സിെൻറ ലഭ്യതക്കുറവാണ് പ്രശ്നം. വാക്സിന് ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വാക്സിന് ലഭ്യമാകുന്ന ജില്ലയാണ് എറണാകുളം. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്സിനേഷന് നടത്തിയത് കൊച്ചി നഗരസഭയുമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം പണംമുടക്കിയും അഭ്യുദയകാംക്ഷികളുടെ സഹായം തേടിയുമാണ് കൗണ്‍സിലര്‍മാര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. കോവിഡ് പ്രതിരോധ മുന്‍കരുതല്‍ എന്ന നിലയില്‍ സി.എഫ്.എല്‍.ടി.സികള്‍ക്കു പുറമേ ഓക്സിജന്‍ ബെഡുകളുള്ള ആശുപത്രി കൂടി സജ്ജീകരിക്കും. നഗരത്തിലെ കോവിഡ് ബാധിതർ, ക്വാറൻറീനിലുള്ളവർ എന്നിവർക്കായി കോര്പറേഷന് നടത്തിവരുന്ന ഭക്ഷണ വിതരണത്തിെൻറ നാലാം ദിവസമായ തിങ്കളാഴ്ച 1800 ഭക്ഷണ പൊതികൾ വിതരണം ചെയ്തു.
എന്‍.യു.എച്ച്.എം അര്‍ബന്‍ കോഓഡിനേറ്റര്‍മാരായ സൗമ്യ സത്യനാഥ്, അഞ്ജു ബേബി, അഡീഷനല്‍ കോഓഡിനേറ്റര്‍ ഇര്ഫാന് ഷക്കീര്‍, പി.ആര്.ഒ ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.