നഴ്സ് റിക്രൂട്ട്മെൻറ് തട്ടിപ്പ്: പ്രതികൾ റിമാൻഡിൽ
text_fieldsകൊച്ചി: യു.എ.ഇയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലും ആശുപത്രികളിലും നഴ്സുമാർക്ക് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസിലെ മുഖ്യപ്രതി ഫിറോസ് ഖാൻ തട്ടിയെടുത്ത പണം ഉപയോഗിച്ചത് വാഹനങ്ങൾ വാങ്ങാൻ. അറസ്റ്റിലായ കലൂരിലെ 'േടക് ഓഫ്' റിക്രൂട്ടിങ് ഏജന്‍സി ഉടമയായ എറണാകുളം നെട്ടൂർ കളരിക്കൽ വീട്ടിൽ ഫിറോസ് ഖാൻ (42), ചേർത്തല അരൂക്കുറ്റി കൊമ്പനാമുറി പള്ളിക്കൽ വീട്ടിൽ സത്താർ (50) എന്നിവരെ കോടതി റിമാൻഡ് ചെയ്തു.
നിരവധി വിസ തട്ടിപ്പ് കേസുകളിൽ പ്രതിയായ ഫിറോസ് സെക്കൻഡ് ഹാൻസ് ആഡംബര വാഹനങ്ങളാണ് വാങ്ങിയത്. ഇയാൾക്ക് വാഹനങ്ങൾ മറിച്ചുവിൽക്കുന്ന ഇടപാടുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏജൻസിയുടെ വലയിൽപെട്ട് 500ഓളം മലയാളി നഴ്സുമാർ ദുബൈയിൽ ദുരിതത്തിൽ കഴിയുകയാണെന്ന വാർത്ത 'മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടരക്കോടിയോളം രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2.5 ലക്ഷം രൂപ വീതം ഓരോരുത്തരിൽനിന്നും വാങ്ങി വഞ്ചിച്ചതായി വ്യക്തമായിട്ടുണ്ടെന്നും കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ സ്ഥാപനത്തിെലത്തിച്ച് തെളിവെടുത്തു. ഇവിടെനിന്ന് നോട്ടെണ്ണുന്ന െമഷിനടക്കം പിടിച്ചെടുത്തിട്ടുണ്ട്.
ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഫിറോസിെന കോഴിക്കോട്ടുനിന്ന് പിടികൂടിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് ഫിറോസ് ഖാനെതിരെ നോര്‍ത്ത് പൊലീസ് മുമ്പും കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി സ്ഥാപനത്തിെൻറ പേരുമാറ്റി വീണ്ടും തട്ടിപ്പ് തുടരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.