കിടപ്പാടം ജപ്തി ചെയ്യാനെത്തി; ആത്മഹത്യ ഭീഷണിയുമായി വീട്ടമ്മ
text_fieldsവൈറ്റില: കിടപ്പാടം ജപ്തി ഭീഷണിയിലായതിനെത്തുടര്‍ന്ന് ആത്മഹത്യ ഭീഷണിയുമായി രോഗിയും അവിവാഹിതയുമായ വീട്ടമ്മ. തൈക്കൂടം വാട്ടര്‍ വേ അവന്യൂവില്‍ കൊച്ചുപറമ്പില്‍ ജാന്‍സിയാണ് (48) വീട് ജപ്തി ചെയ്യാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതോടെ തൽക്കാലത്തേക്ക് പൊലീസ് പിൻവാങ്ങി.
കരാര്‍ ജോലിക്കാരിയായ ജാന്‍സിയുടെ പിതാവ് സേവ്യര്‍ 25 വര്‍ഷം മുമ്പ് തൈക്കൂടത്തെ സ്വകാര്യ പണമിടപാടുകാരനിൽനിന്ന് ഒരു ലക്ഷം രൂപ നാലു ശതമാനം പലിശ നിരക്കില്‍ വായ്പ എടുത്തിരുന്നു. ആറു മാസം പലിശ നല്‍കിയെങ്കിലും പിന്നീട് ഏഴ് ശതമാനമാക്കി.
ഇതോടെ നല്കാനാവാതെ വന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇയാൾ ഏതാനും പേപ്പറുകളില്‍ തന്റെ പിതാവിനെക്കൊണ്ട് ഒപ്പിട്ടു വാങ്ങിയതായും ജാന്‍സി പറയുന്നു.
ഇതോടെ വിഷയം കോടതി നടപടികളിലേക്ക് നീങ്ങി. പലിശക്കാരന് അനുകൂലമായി ‘എക്സ്പാര്‍ട്ടി‘ വിധി വന്നതായും ഇവർ പറയുന്നു. എന്നാൽ, വായ്പ എടുത്ത സേവ്യറും വായ്പ നല്‍കിയയാളും മരിച്ചെങ്കിലും വീടും പറമ്പും ഒഴിഞ്ഞു കൊടുക്കണമെന്ന ആവശ്യവുമായി മകനാണ് ഇപ്പോള്‍ കോടതി ഉത്തരവുമായി ജാന്‍സിയെ സമീപിച്ചിരിക്കുന്നത്.
തൈക്കൂടത്ത് ലക്ഷങ്ങൾ വിലയുള്ള ഏഴ് സെന്റ് ഭൂമി ഒഴിയണമെന്നാണ് ആവശ്യം. എറണാകുളം ജില്ല കോടതി ഉത്തരവുപ്രകാരം മരട് പൊലീസാണ് വീട്ടിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.