ഓൺലൈൻ തട്ടിപ്പ്; പ്രതികൾ അറസ്റ്റിൽ
text_fieldsകൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. കൊല്ലം മയ്യനാട് രമണിക വീട്ടിൽ ഗ്യാരി ദാസ് (67), കാക്കനാട് ചിറ്റേത്തുകര രാജഗിരി വാലി റോഡിൽ എസ്.ആർ. ഹെയ്റ്റിൽ താമസിക്കുന്ന സന്തോഷ്കുമാർ (57) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്.
മാച്ച്താബർ ഇൻഫർനോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ട്രേഡ് പ്രോഫിറ്റ് ഫണ്ട് എന്ന സംരംഭത്തിൽ പണം നിക്ഷേപിച്ചാൽ 30 ശതമാനം വരെ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് കലൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പ്രതികളുടെ വിവിധ ബ്രാഞ്ചുകളിലെ അക്കൗണ്ടിലേക്ക് 7,10,000 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. കൊല്ലത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ സമാന രീതിയിൽ നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഗ്യാരി ദാസിനെതിരെ കൊല്ലം ഇരവിപുരം സ്റ്റേഷനിലും ബംഗളൂരു സിറ്റിയിലെ കബ്ബൺ പാർക്ക് സ്റ്റേഷനിലും വഞ്ചനാക്കേകേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.