ഓൺലൈൻ അവധി വ്യാപാര തട്ടിപ്പ്: സ്വകാര്യകമ്പനി എം.ഡി അറസ്റ്റിൽ
text_fieldsരാജാക്കാട്: ഓൺലൈൻ അവധി വ്യാപാര ഇടപാടിൽ രാജാക്കാട് സ്വദേശിയായ ചെറുകിട വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ സ്വകാര്യകമ്പനി എം.ഡിയെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി കേന്ദ്രമായ ആർ.ബി.ജി കമ്മോഡിറ്റീസ് ലിമിറ്റഡ് എം.ഡി മഹേഷ് കുമാർ ഗുപ്തയെയാണ് (48) അടിമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരം രാജാക്കാട് പൊലീസ് കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
2013ലാണ് കേസിനാസ്പദമായ സംഭവം. രാജാക്കാട്ട് ഈസ്റ്റ്ലാൻഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം നടത്തുന്ന കരോട്ടുകിഴക്കേൽ ബേബി മാത്യുവിനെ കൂടുതൽ ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ച് പ്രതിയും രണ്ട് കൂട്ടാളികളും ചേർന്ന് കാർഷിേകാൽപന്നങ്ങളുടെ അവധി വ്യാപാരത്തിൽ പങ്കാളിയാക്കി. മൂലധനമായി ബേബി നിക്ഷേപിച്ച പണം മുഴുവൻ നഷ്ടപ്പെട്ടു. കൂടാതെ, വ്യാപാര ഉടമ്പടിയുടെ ഭാഗമായി ബേബി നേരേത്ത നൽകിയ ബ്ലാങ്ക് ചെക്ക് ഉപയോഗിച്ച് ഇവർ മൂന്ന് തവണയായി 5.10 ലക്ഷം രൂപ പിൻവലിച്ചു.
ഇതോടെ, തെൻറ പേരിെല ചെക്ക് ഇടപാടുകൾ വിലക്കണമെന്നാവശ്യപ്പെട്ട് ബേബി ബാങ്കിന് കത്ത് നൽകി. രാജാക്കാട് പൊലീസിൽ പരാതിയും നൽകി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ബേബി അടിമാലി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഇതേതുടർന്ന് കമ്പനി എം.ഡി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കോടതി മാർച്ച് 30ന് അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.