മോചനമില്ലാതെ ഊട്ടിമറ്റം-ഓണംകുളം റോഡ്
text_fieldsകിഴക്കമ്പലം: ഊട്ടിമറ്റം -ഓണംകുളം റോഡ് തകർന്ന് രണ്ട് വർഷത്തോളമായിട്ടും നന്നാക്കാൻ ഒരു നടപടിയുമില്ലെന്ന് നാട്ടുകാർ. വേനൽ കടുത്തതോടെ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കനത്ത പൊടിശല്യമാണ്. കിഴക്കമ്പലത്ത് നിന്ന് പെരുമ്പാവൂരിലേക്ക് ഒട്ടേറെ സ്വകാര്യ ബസ് സർവിസുകളും സ്കൂൾ ബസുകളും സഞ്ചരിക്കുന്ന റോഡാണിത്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിരുന്നു.
പെരുമ്പാവൂർ പൊതുമരാമത്ത് ഓഫിസിന് മുമ്പിൽ സമരം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഊട്ടിമറ്റം പാലത്തിന് സമീപമുള്ള തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞിട്ട് മാസങ്ങളായി. ടോറസ് ഉൾപ്പെടെ വാഹനങ്ങൾ വലിയ ഭാരം കയറ്റി പോകുന്ന റോഡിൽ ഏത് സമയത്തും അപകടസാധ്യത കൂടുതലാണ്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടി പെരുമ്പാവൂർ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. റോഡ് അടിയന്തരമായി നന്നാക്കിയില്ലങ്കിൽ വീണ്ടും ശക്തമായ സമരവുമായി മുന്നോട്ട് പോകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.