ഓപറേഷന് പ്യുവര്‍ വാട്ടര്‍; കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ശക്തമായ നടപടി -കലക്ടർ
text_fieldsകൊച്ചി: കുടിവെള്ളത്തിന്റെ കൃത്യമായ ലഭ്യതയും ഗുണനിലവാരവും അളവും ഉറപ്പാക്കുന്നതിനുള്ള പദ്ധതിയായ 'ഓപറേഷന് പ്യൂവര്‍ വാട്ടര്‍' ശക്തിപ്പെടുത്താൻ തീരുമാനം. കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ, താലൂക്ക് തലത്തില്‍ ഈമാസം അവസാനത്തോടെ പ്രത്യേക ഡ്രൈവ് ആരംഭിക്കാൻ തീരുമാനിച്ചു.
ജില്ലയില്‍ കുടിവെള്ള വിതരണത്തിനായി ജലം ശേഖരിക്കുന്ന സ്രോതസ്സുകള്‍ ഏതൊക്കെയെന്ന് പൊതുജന പങ്കാളിത്തത്തോടെ കണ്ടെത്തുകയും കൃത്യമായ ഇടവേളകളില്‍ പരിശോധന ഉറപ്പാക്കുകയും ചെയ്യും. വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റുകളിലും ഗുണനിലവാര പരിശോധനയുണ്ടാകും. ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ അളവില്‍ ക്രമക്കേടുകളുണ്ടോ എന്ന് വിലയിരുത്തും. ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ബില്‍ നിര്‍ബന്ധമാക്കും. ജില്ലയിലെ ജലലഭ്യതയും ജലവിനിയോഗവും സംബന്ധിച്ച പഠനം നടത്താനും യോഗത്തില്‍ ധാരണയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.