റോ റോ ക്ക് തകരാർ യാത്രക്കാർ വലഞ്ഞു പ്രൊപ്പല്ലറിൽ മാലിന്യം കുടുങ്ങി; ഇരുകരകളിലും വാഹനങ്ങളുടെ നീണ്ടനിര
text_fieldsഫോർട്ട്കൊച്ചി: കൊച്ചി അഴിമുഖത്ത് സർവിസ് നടത്തുന്ന റോ റോ വെസലുകളിൽ ഒന്ന് തകരാറിലായതോടെ യാത്രക്കാർ ദുരിതത്തിൽ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വൈപ്പിൻ കരയിൽ വെച്ച് സേതു സാഗർ - 2 എന്ന വെസലാണ് തകരാറിലായത്. പ്രൊപ്പല്ലറിൽ മാലിന്യങ്ങൾ കുടുങ്ങിയതിനെ തുടർന്നായിരുന്നു തകരാർ.
ജീവനക്കാർ തന്നെ ആറരയോടെ തകരാറുകൾ പരിഹരിച്ച് പരീക്ഷണ ഓട്ടം നടത്തി. എന്നാൽ, വീണ്ടും യന്ത്രം തകരാറിലായി. ബോട്ട് സർവിസ് കൂടാതെ ഒരു വെസൽ മാത്രം സർവിസ് നടത്തിയതോടെ യാത്രക്കാർ ദുരിതത്തിലായി. വാഹനങ്ങളുടെ നീണ്ട നിര ഇരുകരകളിലും ദൃശ്യമായി.
ഫോർട്ട്കൊച്ചി-വൈപ്പിൻ സർവിസ് നടത്തിയിരുന്ന നഗരസഭയുടെ ഫോർ ക്യൂൻ എന്ന യാത്രാബോട്ട് കഴിഞ്ഞ അഞ്ചു മാസങ്ങളായി പെർമിറ്റ് കാലാവധി തീർന്നതിനെ തുടർന്ന് കയറ്റിയിട്ടിരിക്കുകയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ രേഖകൾ തയാറാക്കി ബോട്ട് സർവിസ് പുനരാരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. മഴക്കാലത്ത് വിദ്യാർഥികൾ അടക്കം യാത്രക്കാർക്ക് മഴ നനയാതെ അക്കരെ കടക്കാൻ ബോട്ട് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.