പെട്രോൾ വില: വാഹനയാത്രികരുടെയടക്കം നെഞ്ചിടിപ്പ് കൂടുന്നു
text_fieldsകൊച്ചി: ഒടുവിൽ ജില്ലയിലും പെട്രോൾ വില നൂറുകടന്നു, വാഹനങ്ങൾ ഉപയോഗിക്കുന്നവരും അല്ലാത്തവരുമെല്ലാം ഒരു ദീർഘനിശ്വാസത്തോടെ നെഞ്ചത്തു കൈവെക്കുന്നു. ഈ പോക്കുപോയാൽ ഇതെവിടെ ചെന്നവസാനിക്കുമെന്നാണ് എല്ലാവരുടെയും ചോദ്യം.
ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലാണ് പെട്രോൾ വില സെഞ്ച്വറി കടന്നത്. ഏതു നിമിഷവും നൂറിലെത്തുമെന്ന നിലയിലാണ് കൊച്ചി നഗരത്തിലെയും സ്ഥിതി. നിലവിൽ ലോക്ഡൗണിൽ സകലതും തകർന്ന് തരിപ്പണമായിരിക്കുന്നവർക്ക് നേരെയാണ് കേന്ദ്ര സർക്കാറിെൻറ ഇന്ധന വില വർധന ഇടിത്തീപോലെ വന്നുവീണത്.
വാഹനമെടുത്ത് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ് പലർക്കും. നൂറു രൂപക്ക് പെട്രോളടിച്ചാൽ അത് പേരിനു പോലും ഇല്ലെന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിൽ വില വർധനയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ ഇങ്ങനെയാണ്...
'വരുമാനം ഒന്നുമില്ല,െചലവോ ഇരട്ടിയും
ലോക്ഡൗണിനു മുമ്പ് 5000 രൂപക്ക് ഡീസലടിച്ച് 210 കി.മീ ഒക്കെ ഓടിച്ച് ജീവനക്കാരുടെ വേതനവും ബസിെൻറ ചെലവുകളുമെല്ലാം നല്ല രീതിയിൽ നടന്നുപോയിരുന്നു. എന്നാൽ, ലോക്ഡൗണിനൊപ്പം ഡീസൽവില കൂട്ടിയത് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇന്ന് 3000 രൂപക്ക് ഡീസലടിച്ച് രാവിലെയും ൈവകീട്ടും മാത്രം ട്രിപ്പ് നടത്തിയാലും അവസാനം കൈയിലൊന്നും കിട്ടില്ല. ബസിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോവാനാവില്ലെന്നതും പ്രതിസന്ധിയാണ്, വരുമാനം ഒന്നുമില്ല, മറിച്ച് െചലവോ ഇരട്ടിയും.
നിബു കെ.എസ്.(ബസ് ഡ്രൈവർ)
ജീവിതം ഓടിക്കാൻ ഇനി എന്തുചെയ്യും?
വർഷങ്ങളായി ജനറൽ ആശുപത്രിക്ക് മുന്നിൽ ഓട്ടോ ഓടിക്കുന്നയാളാണ് ഞാൻ. സ്വന്തമായൊരു വീട്, മകെൻറ പഠനം തുടങ്ങിയ സ്വപ്നങ്ങളേറെയുണ്ട്. ലോക്ഡൗണിനു പിന്നാലെ പകലന്തിയോളം ഓടിയാലും ഇന്ധനത്തിനുള്ളതുപോലും കിട്ടുന്നില്ല. ഞങ്ങളെപ്പോലുള്ളവർക്കൊന്നും ഇനി പിടിച്ചുനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
ലോക്ഡൗണിനു മുമ്പുള്ളതിനെക്കാൾ ഇരട്ടിയായിട്ടുണ്ട് ഇന്ധനച്ചെലവ്. എത്രകാലം വെറുതെയിരിക്കും, കിട്ടുന്നത് ആയിക്കോട്ടെ എന്നു കരുതിയാണ് ഓട്ടോയിറക്കുന്നത്. ഇന്ധനവിലയുടെ അടിക്കടിയുള്ള വർധന കൂടിയാകുമ്പോൾ വീട്ടുവാടകയും വീട്ടുചെലവും ഉൾപ്പെടെ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ഓർത്തിട്ട് ഒരുപിടിയും കിട്ടുന്നില്ല.
ഇ.എസ്. ലൂസി (ഓട്ടോ ഡ്രൈവർ, എറണാകുളം)
പ്രതിഷേധം അലയടിക്കുന്നു
എൻ.ഡി.എ സഖ്യകക്ഷികളൊഴിച്ച് മറ്റെല്ലാ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പെട്രോൾ വില വർധനവിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ചക്രമുരുട്ടൽ സമരം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കു മുന്നിലും പെട്രോൾ പമ്പുകൾക്ക മുന്നിലും ധർണ, കാൽനട സമരം, സൈക്കിളോടിക്കൽ സമരം തുടങ്ങി വ്യത്യസ്തമായ പ്രതിഷേധങ്ങളാണ് നിത്യേന ജില്ലയിലുടനീളം അരങ്ങേറുന്നത്.
വല്ലാത്തൊരു ദുരിതമാണിത്
നിത്യേന ഭർത്താവിെൻറ ഇരുചക്രവാഹനത്തിൽ എരൂരിലെ വീട്ടിൽനിന്ന് കടവന്ത്രയിൽ ജോലിക്കെത്തുന്ന കൊച്ചി കോർപറേഷെൻറ ശുചീകരണ തൊഴിലാളിയാണ് ഞാൻ. കോവിഡും ലോക്ഡൗണുമായതുകൊണ്ട് മറ്റു വാഹനങ്ങളെ ആശ്രയിക്കാൻ തരമില്ല. ലോക്ഡൗൺ നൽകിയ ദുരിതം കൂടാതെയാണ് പാവപ്പെട്ടവെൻറ വയറ്റത്തടിക്കുംപോലെ അടിക്കടിയെന്നോണം പെട്രോൾ വില കൂട്ടുന്നത്.
രാവിലെ പെട്രോളടിക്കാൻ ചെന്നാലുള്ള വിലയല്ല ഉച്ചക്കു ചെന്നാൽ കാണാനാകുക, വൈകീട്ടു ചെന്നാൽ വീണ്ടും കൂടിയിട്ടുണ്ടാകും. വല്ലാത്തൊരു ദുരിതമാണിത്, ഇന്ധന വിലയും പാചകവാതക വിലയുമെല്ലാം കുറക്കാനുള്ള നടപടി അടിയന്തരമായി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് പറയാനുള്ളത്.
പി.എം. ബിന്ദു (കൊച്ചി കോർപറേഷൻ ശുചീകരണ തൊഴിലാളി)
ജീവിക്കാൻ സമ്മതിക്കില്ലേ...
പലതരം പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാധാരണക്കാരെൻറ മേൽ ഇരട്ടിപ്രഹരമെന്നോണം കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് ദിനംപ്രതിയുള്ള ഇന്ധന വില വർധന. ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലേ എന്നു ചോദിച്ചുപോകും ഈ നിലപാടു കണ്ടാൽ.
കോർപറേറ്റുകൾക്കായി രാജ്യം മുഴുവൻ തീറെഴുതി കൊടുക്കുമ്പോൾ സാധാരണക്കാരൻ എങ്ങനെ ജീവിക്കുമെന്ന് മോദി സർക്കാർ അന്വേഷിക്കുന്നില്ല. ഇതിനകം പലവിധ പ്രതിഷേധങ്ങളും തങ്ങളുൾെപ്പടെ നടത്തി, ആരുടെയും കണ്ണു തുറക്കുന്നില്ല. കൊച്ചി കോർപറേഷനിൽ 7800 ഉൾെപ്പടെ ജില്ലയിലാകെ 48,000 ഓട്ടോ തൊഴിലാളികളുണ്ട്. ഇവരുൾെപ്പടെ നിത്യവൃത്തിക്കായി കഷ്ടപ്പെടുന്ന പതിനായിരങ്ങൾ ഇന്ധന വിലവർധന മൂലം ജീവിക്കാനാവാതെ ഉഴറുകയാണ്.
വി.വി. പ്രവീൺ (കോർപറേഷൻ കൗൺസിലർ, ഓട്ടോ ഡ്രൈവേഴ്സ് അസോ.ജില്ല വൈസ്പ്രസിഡൻറ്)
ബസ് മേഖല േബ്രക്ക് ഡൗണിൽ
15 മാസത്തിനിടെ ഡീസലിനത്തിൽ മാത്രം വർധിച്ചത് 28 രൂപയാണ്. ഇതു സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. ലോക്ഡൗൺകൂടി വന്നതോടെ ഡീസൽ ചെലവു കഴിച്ച് ജീവനക്കാർക്ക് പകുതി വേതനം പോലും കൊടുക്കാനാകുന്നില്ല. നഷ്ടം സഹിക്കാനാകാതെ സർവിസ് നിർത്തിയവരും മറ്റു മേഖലകളിലേക്ക് തിരിഞ്ഞവരും അനവധിയാണ്. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞതുമെല്ലാം സ്ഥിതി ഗുരുതരമാക്കി. ഡീസലിന് സബ്സിഡി നൽകണം, ഒരു വർഷത്തേക്ക് റോഡ് നികുതി ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ നിരന്തരമായി സർക്കാറിനോട് ഉന്നയിക്കുന്നുണ്ട്. ചൊവ്വാഴ്ച ഗതാഗതമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും
കെ.ബി. സുനീർ (ജില്ല ജന.െസക്രട്ടറി, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോ.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.