കുട്ടികൾക്ക് കളിയിടങ്ങളില്ലാത്ത അവധിക്കാലം
text_fieldsമട്ടാഞ്ചേരി: വിദ്യാലയങ്ങൾ അടച്ചതോടെ വിദ്യാർഥികൾക്ക് അടിച്ചുപൊളിയുടെ ഓണാവധി ദിനങ്ങളാണെങ്കിലും നഗരസഭയുടെ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പാർക്കുകൾ നവീകരണത്തിനായി അടച്ചതിനാൽ കുട്ടികൾക്ക് കളിക്കാനും വിനോദത്തിനും ഇടമില്ലാതായി. ആറുമാസമായി പാർക്കുകൾ അടച്ചിട്ടിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങളാകട്ടെ ഇഴഞ്ഞാണ് നീങ്ങുന്നത്. കളിക്കളങ്ങളുടെ സ്ഥിതിയും പരിതാപകരമാണ്.
റവന്യൂ വകുപ്പിന് കീഴിലുള്ള ഫോർട്ട്കൊച്ചി പരേഡ് മൈതാനത്ത് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ നിലച്ചു.
ചെറിയൊരു ഭാഗം ഒഴികെ മൈതാനം കളിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നഗരസഭയുടെ വെളി മൈതാനം ആറു ദിനം നീണ്ടു നിൽക്കുന്ന ഓണ പരിപാടികൾക്ക് മാറ്റിവെച്ചിരിക്കയാണ്. സാന്താക്രൂസ് മൈതാനം കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സാമഗ്രികൾ കൊണ്ടുവന്നിടുന്നിടമായി.
പൈതൃക ടൂറിസം മേഖല കൂടിയായ മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും സന്ദർശിക്കാൻ കുടുംബസമേതം നിരവധി പേരാണ് എത്തുന്നത്. കുട്ടികൾക്ക് ഉല്ലസിക്കാൻ പാർക്ക് സംവിധാനം കൂടി കണക്കിലെടുത്താണ് കുടുംബങ്ങളുടെ വരവ്. ഇനിയുള്ള ദിവസങ്ങൾ കൊച്ചിയെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ദിനങ്ങളാണെങ്കിലും കുട്ടികൾ നിരാശയോടെ മടങ്ങേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.