മഴക്കാലപൂർവ പ്രതിരോധ പ്രവർത്തനം: ജില്ലതല അവലോകന യോഗം ചേർന്നു
text_fieldsകാക്കനാട്: മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ജില്ലതല അവലോകന യോഗം ചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിലായിരുന്നു യോഗം. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ കർമപദ്ധതിയുടെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
കർമപദ്ധതിയുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങളെ യോഗം അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ പി.എം. ഷെഫീഖ്, നവകേരള മിഷൻ ജില്ല കോഓഡിനേറ്റർ എസ്. രഞ്ജിനി, ജനകീയ ആസൂത്രണം ജില്ല ഫെസിലിറ്റേറ്റർ ജുബൈരിയ ഐസക് തുടങ്ങിയവർ പങ്കെടുത്തു.
പ്രതിരോധിക്കാം പകർച്ചവ്യാധികളെ
- ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനം വീടുകളിൽനിന്നുതന്നെ തുടങ്ങണം.
- കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണം.
- കൊതുക് കടിയേൽകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കണം.
- പനിയുള്ളവർ ചൂടുള്ള പാനീയങ്ങൾ ക്രമമായി നിരന്തരം കുടിക്കുക.
- ഉപ്പുചേർത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീർ എന്നിവ നല്ലതാണ്.
- നന്നായി വേവിച്ച മൃദുവായതും പോഷക പ്രധാനവുമായ ഭക്ഷണം ചെറിയ അളവിൽ ഇടവിട്ട് തുടർച്ചയായി കഴിക്കുക.
- പനി പൂർണമായും മാറും വരെ വിശ്രമിക്കുക.
- പനി രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കുക.
- സ്വയം ചികിത്സ ചെയ്യരുത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.