നഗരത്തില്‍ ഒത്തുചേരാന്‍ പ്രസ്‌ക്ലബിെൻറ 'അല്ലിയാമ്പല്‍ കടവ്' തുറന്നു
text_fieldsകൊച്ചി: നഗരത്തിരക്കുകള്‍ക്കിടയില്‍ സ്വസ്ഥമായൊന്ന് ഒത്തുചേരാന്‍, ഒന്നിച്ചിരിക്കാന്‍ പ്രസ്‌ക്ലബിെൻറ അല്ലിയാമ്പല്‍ കടവ് തുറന്നു. എറണാകുളം പ്രസ്‌ക്ലബിനോടു ചേര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പാലമരച്ചുവട് വൃത്തിയാക്കി സജ്ജീകരിച്ച ഓപണ്‍എയര്‍ സ്റ്റേജ് മന്ത്രി സജി ചെറിയാനാണ് തുറന്നുകൊടുത്തത്. വേദിയിലെ ആദ്യ പരിപാടിയെന്ന നിലയില്‍ പ്രസ്‌ക്ലബ് ഏര്‍പ്പെടുത്തിയ സി.വി. പാപ്പച്ചന്‍ അവാര്‍ഡിെൻറ സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.
ഇരിപ്പിടങ്ങള്‍ കുറഞ്ഞ കാലത്ത് ഇരിക്കാനായി സൗകര്യമൊരുക്കിയ പ്രസ്‌ക്ലബിനെ അഭിനന്ദിച്ച മന്ത്രി വര്‍ഷത്തില്‍ നാല് സാംസ്‌കാരിക പരിപാടികളും മൂന്നു സിനിമകളും ഈ വേദിയില്‍ നടത്താനായി അനുവദിക്കാമെന്നും അറിയിച്ചു. ലാളിത്യമുള്ള പദം സുന്ദരമായി ഒരു വേദിയാക്കി പകര്‍ത്തിയെന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. സി.വി. പാപ്പച്ചനെ ഡോ. സെബാസ്റ്റിന്‍ പോള്‍ അനുസ്മരിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്‍റ് ജിപ്‌സണ്‍ സിക്കേര അധ്യക്ഷത വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, ടി.ജെ. വിനോദ് എം.എല്‍.എ, സി.വി.പാപ്പച്ചെൻറ മകന്‍ സി.പി. മോഹനന്‍, യുവ സംഗീതസംവിധായകൻ അജയ് ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു. സി.വി. പാപ്പച്ചന്‍ പുരസ്‌കാരം ദീപിക സെപ്ഷല്‍ കറസ്‌പോണ്ടന്‍റ് റെജി ജോസഫും പ്രത്യേക പരാമര്‍ശ ബഹുമതി സുപ്രഭാതം സീനിയര്‍ റിപ്പോര്‍ട്ടര്‍ സുനി അല്‍ഹാദിയും ഏറ്റുവാങ്ങി. പ്രസ് ക്ലബ് സെക്രട്ടറി സി.എന്‍ റെജി സ്വാഗതവും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം അബ്ദുള്ള മട്ടാഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.