പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
text_fieldsകൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മുതലും ബുധനാഴ്ച പുലർച്ച മൂന്ന് മുതൽ ഉച്ച വരെയുമാണ് ഗതാഗത നിയന്ത്രണം
ഹൈകോടതി ജങ്ഷൻ, എം.ജി റോഡ് രാജാജി, കലൂർ ജങ്ഷൻ, കടവന്ത്ര ജങ്ഷൻ, തേവര- മട്ടുമ്മൽ ജങ്ഷൻ, തേവര ഫെറി, ബി.ഒ.ടി ഈസ്റ്റ്, സി.ഐ.എഫ്.ടി ജങ്ഷൻ എന്നീ ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ വഴിതിരിച്ച് വിടും. നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
പശ്ചിമകൊച്ചി ഭാഗത്തുനിന്ന് ആശുപത്രി ആവശ്യങ്ങൾക്ക് വരുന്ന എമർജൻസി വാഹനങ്ങൾ തേവര ഫെറിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് മട്ടുമ്മൽ ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോന്തുരുത്തി റോഡിലൂടെ പനമ്പള്ളി നഗർ വഴി മനോരമ ജങ്ഷനിലെത്തി മെഡിക്കൽ ട്രസ്റ്റിലേക്കും വളഞ്ഞമ്പലത്തുനിന്ന് വലത്തേക്ക് തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക്, മഹാകവി ജി. റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്തേക്ക് തിരിഞ്ഞ് അമ്മൻകോവിൽ റോഡ് വഴി ഷേണായീസ് തിയറ്റർ റോഡ് വഴി എം.ജി റോഡിൽ യു ടേൺ എടുത്ത് മുല്ലശ്ശേരി കനാൽ റോഡിലൂടെ ടി.ഡി റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കണം.
വൈപ്പിൻ ഭാഗത്തുനിന്നും കലൂർ ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾ ടി.ഡി റോഡ്-കാനൻ ഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കണം. ജനറൽ ആശുപത്രിയുടെ തെക്ക് വശത്തുള്ള ഹോസ്പിറ്റൽ റോഡിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മുതൽ ആറ് വരെ വാഹന ഗതാഗതം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.