സ്വകാര്യ ടൂറിസം ബ്ലോഗുകൾ കൊച്ചിയെ തഴയുന്നെന്ന്
text_fieldsമട്ടാഞ്ചേരി: കോവിഡ് പ്രതിസന്ധിക്കുശേഷമുള്ള ടൂറിസം സീസണിൽ സ്വകാര്യ ടൂറിസം വെബുകളിൽനിന്ന് കൊച്ചി തഴയപ്പെടുകയാെണന്ന് വിലയിരുത്തൽ. വിദേശ വിനോദസഞ്ചാരികളെ ഏറെ സ്വാധീനിക്കുകയും പാക്കേജുകളിലുൾപ്പെടുത്താൻ പ്രേരകമാകുന്നവയുമാണ് ടൂറിസം ബ്ലോഗുകൾ. കേരളത്തിലെ കായലോര, മലയോര മേഖലകളിൽ വിരലിലെണ്ണാവുന്ന കേന്ദ്രങ്ങൾ മാത്രമാണ് ഇത്തരം ടൂറിസം ബ്ലോഗുകളിൽ ഇടം പിടിച്ചിരിക്കുന്നത്. കേരളത്തിലെ മികച്ച 20 ബീച്ചിൽപോലും കൊച്ചി ഒഴിവായി, ടൂറിസം ഹണിമൂൺ കേന്ദ്രങ്ങളിലും കൊച്ചി ഇല്ല.
ഫോട്ടോഗ്രഫി സൗഹൃദകേന്ദ്രങ്ങളിലും കൊച്ചി ഔട്ട്. സെമിനാർ ടൂറിസം ,മെഡിക്കൽ ടൂറിസം, സാംസ്കാരിക വിനിമയ ടൂറിസം തുടങ്ങി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തലങ്ങളിലെല്ലാം കൊച്ചി തഴയപ്പെടുന്നത് ഭാവിയിൽ വൻ തിരിച്ചടിക്ക് കാരണമാകുമെന്നാണ് ടൂർ ഓപറേറ്റർമാർ ആശങ്കപ്പെടുന്നത്. കോവിഡ് വ്യാപനം, മയക്കുമരുന്ന് വ്യാപനം, വിദേശ സഞ്ചാരികളോടുള്ള മോഷണമടക്കമുള്ള അതിക്രമങ്ങൾ, യാത്രക്ലേശങ്ങൾ, പൈതൃക നഗരിയുടെ മാറുന്ന മുഖച്ഛായ, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ തുടങ്ങി വിവിധ തല മാനദണ്ഡങ്ങളാണ് കൊച്ചിക്ക് തിരിച്ചടിയാകാൻ ഇടയാക്കിയതെന്നാണ് ടൂറിസം മേഖലയിലുള്ളവർ ചുണ്ടിക്കാട്ടുന്നത്.അേതസമയംതന്നെ വിദേശ വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് കൊച്ചി. എന്നാൽ, ഇത്തരത്തിൽ സ്വകാര്യ ബ്ലോഗുകളിൽ പലതിലും ഇടം പിടിക്കാത്തത് തിരിച്ചടിയാകുമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവർ പറയുന്നത്. ഈ നീക്കത്തിനുപിന്നിൽ നിഗൂഢത ഉണ്ടോ എന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും ടൂറിസം മേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.