മീഡിയവണിനെതിരെ കേന്ദ്രസർക്കാറിന്റേത് നിഴൽയുദ്ധം -സുരേന്ദ്രൻ കരീപ്പുഴ
text_fieldsകൊച്ചി: മാധ്യമങ്ങളുടെ നാവരിയുന്ന സംഘ് ഭരണ ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം നടത്തി. വഞ്ചി സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരീപ്പുഴ ഉദ്ഘാടനം ചെയ്തു. മീഡിയവണിനെതിരെ കേന്ദ്ര സർക്കാർ നടത്തുന്നത് നിഴൽയുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച പ്രഫ. കെ. അരവിന്ദാക്ഷൻ നിയമവ്യവസ്ഥയും ഭരണഘടനയുമാണ് ജനങ്ങളുടെ ആശ്രയമെന്ന് ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ മൗലിക തത്ത്വങ്ങളെ ലംഘിക്കുക മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യവും കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞു. ജില്ല പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സി.ആർ. നീലകണ്ഠൻ, മാധ്യമ പ്രവർത്തകൻ ഗോപകുമാർ, വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡൻറ് അസൂറ ടീച്ചർ, പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ എടയാർ, ആനന്ദ് കൊച്ചുകുടി, ഫെലിക്സ് പുല്ലൂടൻ, മുഹമ്മദ് ഷമീർ, അഷ്റഫ് വാഴക്കാല തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത് സ്വാഗതവും മണ്ഡലം സെക്രട്ടറി അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.