റെയില്‍പാത ഇരട്ടിപ്പിക്കല്‍: അദാലത് സംഘടിപ്പിച്ചു
text_fieldsമരട്: എറണാകുളം-അമ്പലപ്പുഴ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും തഹസില്‍ദാറുടെ നേതൃത്വത്തില്‍ അദാലത് സംഘടിപ്പിച്ചു.
നഗരസഭയിലെ തിരുനെട്ടൂര്‍ റെയില്‍വേ ലൈന്‍ സമീപം പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥല ഉടമകളെ പങ്കെടുപ്പിച്ച് മരട് നഗരസഭ നെട്ടൂര്‍ പ്രശോഭിനി ഹാളില്‍ ചേര്‍ന്ന അദാലത്തിന് തഹസില്‍ദാര്‍ ബേബി റോസ് നേതൃത്വം നല്കി.
നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പിലും കൗണ്‍സിലര്‍മാരായ ജയ ജോസഫും മോളി ഡെന്നിയും നാട്ടുകാരുടെ ആശങ്ക രേഖപ്പെടുത്തി. രണ്ട് സെന്റും മൂന്ന് സെന്റും മാത്രമുള്ളവരുടെ സ്ഥലമാണ് പദ്ധതി പ്രദേശത്ത് ഉള്‍പ്പെടുന്നത്. ഇതില്‍ പദ്ധതിക്കായി ഒരു സെന്റ് മാത്രമാണ് ഏറ്റെടുക്കേണ്ടി വരുന്നതെങ്കില്‍ ബാക്കിവരുന്ന ഭൂമിയില്‍ പ്രസ്തുത വ്യക്തിക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒന്നും നടത്താന്‍ സാധിക്കില്ല. അതിനാല്‍ അത്തരത്തിലുള്ള ഭൂമി പൂര്‍ണ്ണമായി ഏറ്റെടുക്കണമെന്നും ഉചിതമായ നഷ്ടപരിഹാരം നല്കുവാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.