ലേബർ കോൺട്രാക്ട് സംഘങ്ങൾക്ക് കരാർ ലൈസൻസ് പുതുക്കൽ: പോർട്ടലിൽ മാറ്റം വരുത്തണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾക്ക് കരാർ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകാനാകുംവിധം പൊതുമരാമത്ത് വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ രണ്ടു മാസത്തിനകം മാറ്റം വരുത്തണമെന്ന് ഹൈകോടതി. ഇത്തരം സഹകരണ സംഘങ്ങൾക്ക് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ നൽകാൻ പോർട്ടലിൽ ഓപ്ഷനില്ലാത്തത് വിവേചനപരമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്.
പൊതുമരാമത്ത് വകുപ്പിന്റെ പോർട്ടലിൽ അപേക്ഷ നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയടക്കമുള്ളവർ നൽകിയ ഹരജികളിലാണ് ഉത്തരവ്. പൊതുമരാമത്ത് വകുപ്പിന്റെ പോർട്ടലിൽ സഹകരണ സംഘങ്ങൾക്ക് അപേക്ഷ നൽകാൻ ഓപ്ഷൻ ഇല്ലാത്തതിനാൽ ലൈസൻസ് പുതുക്കാനാകുന്നില്ല.
ഏറ്റവും കുറഞ്ഞ ടെൻഡർ തുകയുടെ 10 ശതമാനം വരെ ഉയർന്ന തുക ക്വോട്ട് ചെയ്ത സഹകരണ സംഘങ്ങൾക്ക് കരാർ നൽകാമെന്ന് വ്യവസ്ഥയുണ്ട്. സഹകരണ സംഘമെന്ന തരത്തിൽ രജിസ്റ്റർ ചെയ്യാനാകാത്ത സാഹചര്യത്തിൽ ഈ ആനുകൂല്യം നഷ്ടമാകുമെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.