അവധി ദിനങ്ങളുടെ മറവിൽ ഇടക്കൊച്ചിയിൽ തണ്ണീർത്തടം നികത്തൽ
text_fieldsഇടക്കൊച്ചിയിൽ പൊതുശ്മശാനത്തിന് സമീപം തണ്ണീർത്തടം നികത്തിയനിലയിൽ
പള്ളുരുത്തി: തുടർച്ചയായ അവധി ദിവസങ്ങളുടെ മറവിൽ ഇടക്കൊച്ചിയിൽ അനധികൃത നിലം നികത്തൽ തകൃതി.
പത്തോളംവരുന്ന സംഘം ജെ.സി.ബിയുമായെത്തിയാണ് ഇടക്കൊച്ചി പൊതുശ്മശാനത്തിന് സമീപത്തെ നിലംനികത്തുന്നത്. ഡാറ്റാ ബാങ്കിലുൾപ്പെട്ട തണ്ണീർത്തടമായതിനാൽ തരംമാറ്റുന്നതിന് റവന്യൂ വകുപ്പ് നേരത്തേ അനുമതി നിഷേധിച്ചിരുന്നു.
ഒരേക്കറോളം വരുന്ന തണ്ണീർതടത്തിന്റെ പകുതിയോളം നിലവിൽ നികത്തിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളും ആശുപത്രി മാലിന്യവുമാണ് ഇവിടെ തള്ളിയത്.
ആശുപത്രികളിൽ ഉപയോഗിക്കുന്ന കിടക്കകൾ, പ്ലാസ്റ്റിക് എന്നിവയും ഇവിടെ തള്ളുന്നതായി നാട്ടുകാർ പറഞ്ഞു. തണ്ണീർത്തടത്തില്‍ തള്ളിയ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡന്റ് വി.കെ. അരുൺകുമാർ പള്ളുരുത്തി പൊലീസിലും റവന്യൂ അധികൃതർക്കും പരാതിനൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.