Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightറോഡ് നിർമാണം ഇഴയുന്നു;...

റോഡ് നിർമാണം ഇഴയുന്നു; ഭരണിപ്പറമ്പ് പാലത്തിൽ വെള്ളക്കെട്ട്

text_fields
bookmark_border
റോഡ് നിർമാണം ഇഴയുന്നു; ഭരണിപ്പറമ്പ് പാലത്തിൽ വെള്ളക്കെട്ട്
cancel

അ​ങ്ക​മാ​ലി: തി​ങ്ക​ളാ​ഴ്ച പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ര​യാം​പ​റ​മ്പ്-​മു​ന്നൂ​ർ​പ്പി​ള്ളി റോ​ഡ് ‘കു​ള’​മാ​യി. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കു​പോ​ലും സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​യി. 2020ൽ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച റോ​ഡ് ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തി​യാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്.

ചെ​റി​യ മ​ഴ പെ​യ്താ​ൽ​പോ​ലും റോ​ഡി​ൽ വെ​ള്ളം കെ​ട്ടി ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന സ്ഥി​തി​യാ​ണ്. അ​തി​നി​ടെ റോ​ഡ് നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​കു​ന്ന​തും ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തും എം.​എ​ൽ.​എ​യു​ടെ​യും മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണെ​ന്ന് സി.​പി.​എം പാ​ലി​ശ്ശേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി. അ​നീ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

ക​ര​യാം​പ​റ​മ്പി​നും മൂ​ക്ക​ന്നൂ​രി​നു​മി​ട​യി​ൽ ഭ​ര​ണി​പ്പ​റ​മ്പ് പാ​ല​ത്തി​ൽ വ​ൻ വെ​ള്ള​ക്കെ​ട്ട് മൂ​ലം ഗ​താ​ഗ​തം സ്തം​ഭി​ച്ച​താ​യും അ​നീ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road constructionWater dam
News Summary - Road construction drags on; Water dam at Bharaniparam bridge
Next Story