മാലിന്യസംസ്കരണത്തിന് നിയമാവലി; ജനത്തിന് പ്രതീക്ഷ
text_fieldsകൊച്ചി: കോർപറേഷെൻറ തനത് വരുമാനത്തിെൻറ 30 ശതമാനവും ചെലവഴിക്കുന്നത് മാലിന്യനിർമാർജനത്തിന്. മാലിന്യസംഭരണം, നിർമാർജനം എന്നിവക്കായി പണിയെടുക്കുന്നത് 1500 തൊഴിലാളികൾ. എന്നിട്ടും നഗരത്തിലെ റോഡുകളുടെ ഓരത്തും ഒഴിഞ്ഞ പ്രദേശങ്ങളിലുമായി കൂടിക്കിടക്കുന്നത് ടൺ കണക്കിന് മാലിന്യം. തീരാശാപമായ മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞ ദിവസം കൗൺസിൽ പ്രാഥമിക അംഗീകാരം നൽകിയ 'പ്ലാസ്റ്റിക് ഖര ദ്രവ ഇ-മാലിന്യ പരിപാലന നിയമാവലി 2021'ക്ക് കഴിയുമോയെന്ന കാത്തിരിപ്പിലാണ് ജനം.
പ്രതിമാസം 70 ലക്ഷം രൂപ ചെലവഴിക്കുന്ന ആരോഗ്യസ്ഥിരം സമിതിക്ക് കീഴിലാണ് മാലിന്യ സംഭരണം. ഒരു രൂപപോലും കോർപറേഷന് വരുമാനമില്ലാത്ത മാലിന്യനിർമാർജന പ്രവൃത്തിക്ക് മറവിൽ കൊള്ളയാണ് നടക്കുന്നതെന്ന് കോർപറേഷൻ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പണം ലഭിക്കുന്ന വീടുകളിൽനിന്ന് മാത്രമാണ് മാലിന്യം തൊഴിലാളികൾ ശേഖരിക്കുന്നത്.
പാവപ്പെട്ടവരുടെ വീടുകൾ ഒഴിവാക്കപ്പെടുന്നു. ഓരോ ഡിവിഷനിന് കീഴിലും കമ്മിറ്റി രൂപവത്കരിച്ച് മാലിന്യനീക്കത്തിന് അവർ നേതൃത്വം നൽകണമെന്ന് പുതിയ നിയമാവലി അവതരിപ്പിച്ച യോഗത്തിൽ സെക്രട്ടറി നിർദേശം മുന്നോട്ടുവെച്ചു. ൈഹകോടതിയും ദേശീയ ഹരിത ൈട്രബ്യൂണലും കൊച്ചി നഗരത്തിെൻറ മാലിന്യനിർമാർജനം കാര്യക്ഷമമാക്കാൻ ഇടപെട്ടിരുന്നു. അതിെൻറ ഭാഗമായാണ് ബംഗളൂരു കോർപറേഷെൻറ നിയമാവലി നൽകി അത് മാതൃകയാക്കി കൊച്ചിക്കും തയാറാക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിലാണ് കരട് നിയമാവലി തയാറാക്കി അവതരിപ്പിച്ചത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയമപരമായ ഒരു പരിരക്ഷകൂടി നൽകുന്നതാണ് നിയമാവലിയെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. വികേന്ദ്രീകൃതമായി മാലിന്യം സംസ്കരിക്കുന്നതിനാണ് ബൈലോയിലൂടെ പ്രാമുഖ്യം നൽകുന്നത്. 'ആരാണ് മാലിന്യശേഖരണത്തിന് വീടുകളിൽ എത്തുന്നത്, അവരുടെ ഫീസ്, അവർ ഏതെല്ലാം ദിവസങ്ങളിലാണ് മാലിന്യം ശേഖരിക്കേണ്ടത്, വാർഡുതലത്തിൽ എങ്ങനെ ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും, തരം തിരിച്ച് എങ്ങനെ ശേഖരിക്കും, എവിടെയാണ് മാലിന്യം സൂക്ഷിക്കേണ്ടത്, മാലിന്യം എങ്ങനെയാണ് സംസ്കരിക്കേണ്ടത് തുടങ്ങിയവക്ക് നിയമാവലിയിൽ ഉത്തരം ലഭിക്കുമെന്ന് അദ്ദേഹം വിവരിച്ചു.
200 വീടുകളിൽനിന്ന് പ്രതിദിനം മാലിന്യം തരംതിരിച്ച് എടുക്കുന്നതിലൂടെ ഓരോ ഹരിത കർമ സേനാംഗത്തിനും 20,000 രൂപക്കുമേൽ വരുമാനം ലഭ്യമാക്കുന്ന ചട്ടങ്ങൾ നിയമാവലിയിൽ വരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.