സാബു എം. ജേക്കബും ശ്രീനിജിൻ എം.എൽ.എയും വീണ്ടും കൊമ്പുകോർക്കുന്നു
text_fieldsകൊച്ചി: ഒരിടവേളക്കുശേഷം ട്വൻറി20 ചീഫ് കോഓഡിനേറ്ററും കിറ്റക്സ് ഗാർമെൻറ്സ് എം.ഡിയുമായ സാബു എം. ജേക്കബിനും കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനുമിടയിൽ പോര് കനക്കുന്നു. കഴിഞ്ഞ ദിവസം ഒരു ചാനലിലെ സംവാദത്തിനിടെയാണ് സാബു ജേക്കബ് വീണ്ടും എം.എൽ.എക്കെതിരെ രൂക്ഷവിമർശനവുമായി എത്തിയത്.
കുന്നത്തുനാട് എം.എൽ.എ തെൻറ സ്ഥാപനത്തെ ഇല്ലാതാക്കാൻ ഇപ്പോഴും ശ്രമിക്കുകയാണെന്നും എതിർപ്പുകളുണ്ടായാൽ കൂടുതൽ വാശിയോടെ മുന്നോട്ടുപോകുമെന്നുമായിരുന്നു സാബുവിെൻറ പ്രസ്താവന.
ഇതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടിയുമായി ശ്രീനിജിനുമെത്തി. സാബുവിേൻറത് പാച്ച്വർക്കിനുള്ള ശ്രമമാണെന്നും നഷ്ടപ്പെട്ടുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള വലിയ ശ്രമമാണിതെന്നും അദ്ദേഹം പരിഹസിക്കുന്നു.
മുഖ്യമന്ത്രിയെയും വ്യവസായമന്ത്രിയെയും വിമർശിച്ചിരുന്ന കോഓഡിനേറ്റർ, അതിൽ മാറ്റം വരുത്തി സി.പി.എം ജില്ല നേതൃത്വെത്തയും തന്നെയും വിമർശിക്കുന്നതിലുള്ള അതിബുദ്ധി മനസ്സിലാകുന്നുണ്ടെന്നും എം.എൽ.എ കുറിച്ചു. മൂന്ന് മാസം മുമ്പുപറഞ്ഞ നിലപാടുകളിൽനിന്നെല്ലാം വളരെ പിന്നോട്ടുപോയിരിക്കുകയാണ് ട്വൻറി20 ചീഫ് കോഓഡിനേറ്റർ.
പാർട്ടി ഒരിക്കലും വ്യവസായങ്ങൾക്കെതിരല്ല, പേക്ഷ, വ്യവസായി അരാഷ്ട്രീയവാദിയും ഏകാധിപതിയുമായി മുന്നോട്ട് പോയാൽ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ശ്രീനിജിൻ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കേരളം നിക്ഷേപസൗഹൃദമല്ലെന്ന ആരോപണമുന്നയിച്ച്, കിറ്റക്സ് ഗ്രൂപ് തെലങ്കാനയിൽ കോടികളുടെ നിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവും ഇതിനെ പ്രതിരോധിച്ചെത്തിയെങ്കിലും സാബു ജേക്കബ് നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.