സഹോദയ അത്ലറ്റിക് മീറ്റ്; വാഴക്കുളം കാര്‍മല്‍ സ്കൂള്‍ ചാമ്പ്യന്മാർ
text_fieldsമൂവാറ്റുപുഴ: സെൻട്രൽ കേരള സഹോദയ അത്ലറ്റിക് മീറ്റില്‍ വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്കൂള്‍ ചാമ്പ്യന്മാരായി. മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്കൂളാണ് റണ്ണറപ്പ്. 43 സ്വര്‍ണവും 40 വെള്ളിയും എട്ട് വെങ്കലവും അടക്കം 91 മെഡലുകള്‍ നേടി 670 പോയന്റോടെയാണ് കാര്‍മല്‍ കിരീടം നിലനിര്‍ത്തിയത്. നിര്‍മല പബ്ലിക് സ്കൂള്‍ 26 സ്വര്‍ണവും 19 വെള്ളിയും 31 വെങ്കലവും അടക്കം 76 മെഡലുകള്‍ നേടി 614 പോയന്റോടെയാണ് റണ്ണറപ്പായത്. 4 സ്വര്‍ണവും 6 വെള്ളിയും 6 വെങ്കലവും അടക്കം 16 മെഡലുകള്‍ നേടി 165 പോയന്റോടെ ചാലക്കുടി സി.എം.ഐ. പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനം നേടി.
കിഡീസ് വിഭാഗത്തില്‍ നിര്‍മല പബ്ലിക് സ്കൂളും കാര്‍മല്‍ പബ്ലിക് സ്കൂളും തിരുവാണിയൂര്‍ സ്റ്റെല്ല മേരി കോണ്‍വന്റ് സ്കൂളും യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെയുള്ള ചാമ്പ്യന്മാരായി. സബ്ജൂനിയര് വിഭാഗത്തില്‍ നിര്‍മല സ്കൂളും കാര്‍മല്‍ സ്കൂളും പുത്തന്‍കുരിശ് ബി.ടി.സി പബ്ലിക് സ്കൂളും സീനിയര്‍ വിഭാഗത്തില്‍ നിര്‍മല സ്കൂളും കാര്‍മല്‍ സ്കൂളും ബി.ടി.സി സ്കൂളും സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കാര്‍മല്‍ സ്കൂളും നിര്‍മല സ്കൂളും ചാലക്കുടി സി.എം.ഐ പബ്ലിക് സ്കൂളും യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെയുള്ള ചാമ്പ്യന്മാരായി.
സമാപന സമ്മേളനം നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എം. ഷബീർ, സെൻട്രൽ കേരള സഹോദയ സ്പോർട്സ് കോഓഡിനേറ്റർ ഡോ. പി. അശോകൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. സെന്റ് തോമസ് പബ്ലിക് സ്കൂൾ മാനേജർ ഫാ. ജോൺ പുത്തൂരാന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കേരള സഹോദയ വൈസ് പ്രസിഡന്റ് ജയ്ന പോൾ ആന്‍ലി നൂബി എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ സ്കൂളുകളിൽ നിന്നുള്ള മൂവായിരത്തോളം കായികതാരങ്ങളാണ് മൂന്ന് ദിവസമായി മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നുവന്ന കായികമേളയില്‍ പങ്കെടുത്തത്.
വ്യക്തിഗത ചാമ്പ്യന്മാര്
- സൂപ്പര്‍ സീനിയര്‍ പെണ് - സ്നേഹ ജോര്‍ജ് (നിര്‍മല മൂവാറ്റുപുഴ).
- സൂപ്പര്‍ സീനിയര്‍ ആണ് - ആഷിന് അനില്‍ (കാര്‍മല്‍ വാഴക്കുളം)
- സീനിയര്‍ പെണ് - നവ്യ മനോജ് (നിര്‍മല മൂവാറ്റുപുഴ).
- സീനിയര്‍ ആണ് - മാത്യു അലക്സ് (കാര്‍മല്‍ വാഴക്കുളം).
- ജൂനിയര്‍ പെണ് - ജസ്മി മരിയ കുര്യന്, ജുവല്‍ എല്‍സ സെബാസ്റ്റ്യന്‍ (കാര്‍മല്‍ വാഴക്കുളം).
- ജൂനിയര്‍ ആണ് - ഏബല്‍ െറജി (കാര്‍മല്‍ വാഴക്കുളം).
- സബ് ജൂനിയര്‍ പെണ് - അമേയ ബിജോയി (ബി.ടി.സി. പുത്തന്‍കുരിശ്).
- സബ് ജൂനിയര്‍ ആണ് - ജോര്‍ജ് ജോസഫ് (സി.എം.ഐ. ചാലക്കുടി).
- കിഡീസ് പെണ് - സാറാ ഫാത്തിമ കെ.എസ്. (നിര്‍മല മൂവാറ്റുപുഴ).
- കിഡീസ് ആണ് - കാര്‍ത്തിക് അജി (ഗ്രീന്‍വാലി കോതമംഗലം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.