മതേതരത്വ ജനാധിപത്യ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിക്കണം-മന്ത്രി കെ. രാധാകൃഷ്ണന്
text_fieldsകൊച്ചി: മതേതരത്വ, ജനാധിപത്യ മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിച്ച് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. കാക്കനാട് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. പരേഡിനെ മന്ത്രി അഭിവാദ്യം ചെയ്തു.
കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പൊലീസ് കമീഷണര്‍ എ. അക്ബര്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു. 30 പ്ലാറ്റൂണുകളും മൂന്ന് ബാൻഡ് സംഘവുമാണ് പരേഡില്‍ അണിനിരന്നത്.
കമാൻഡർ മോഹിത് രാവത്ത് പരേഡിന് നേതൃത്വം നൽകി. എം.എല്‍.എമാരായ അഡ്വ. പി.വി. ശ്രീനിജിന്‍, ഉമ തോമസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് എസ്. ഷാജഹാന് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലതല പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണുകളില്‍ ആയുധങ്ങളോട് കൂടിയുള്ള പ്ലാറ്റൂണ്‍ വിഭാഗത്തില്‍ കൊച്ചി സിറ്റി ജില്ല ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം നേടി. കേരള ആംഡ് പൊലീസ് ബറ്റാലിയന് -1 രണ്ടാം സ്ഥാനവും എക്സൈസ് പ്ലാറ്റൂണ്‍ മൂന്നാം സ്ഥാനവും നേടി.
നിരായുധ പ്ലാറ്റൂണ്‍ വിഭാഗത്തില്‍ സീ കാഡറ്റ് കോപ്സ് സീനിയര്‍, 21 കേരള എന്നിവര്‍ പുരസ്കാരങ്ങള്‍ നേടി. പൊലീസ് കാഡറ്റ് പ്ലാറ്റൂണ്‍ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കുട്ടമശ്ശേരി ഗവ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ഇരുമ്പനം വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
ബെസ്റ്റ് ഗൈഡ് പ്ലാറ്റൂണ്‍ വിഭാഗത്തില്‍ എറണാകുളം സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഞാറള്ളൂര്‍ ബെത്ലഹേം ദയറ ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും എറണാകുളം സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് ബാൻഡ് യൂനിറ്റ് വിഭാഗത്തില്‍ സീ കാഡറ്റ് ഒന്നാം സ്ഥാനവും എറണാകുളം സെന്റ് തെരേസാസ് രണ്ടാം സ്ഥാനവും എറണാകുളം സെന്റ് ജോസഫ് മൂന്നാം സ്ഥാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.