കാണാതായ സൈക്കിൾ കണ്ടെത്തിയ പൊലീസിന് ഏഴാം ക്ലാസുകാരിയുടെ സമ്മാനം
text_fieldsകൊച്ചി: കാണാതായ തെൻറ സൈക്കിൾ കണ്ടെത്തി നൽകിയ എറണാകുളം സെൻട്രൽ പൊലീസിന് ഏഴാം ക്ലാസ് വിദ്യാർഥിനി കീർത്തനയുടെ സ്നേഹ സമ്മാനം. കോവിഡ് തിരക്കുകൾക്കിടയിലും മണിക്കൂറുകൾക്കുള്ളിൽ സൈക്കിൾ കണ്ടെത്തി നൽകിയ ഇൻസ്പെക്ടർ നിസാറിനും സംഘത്തിനും നന്ദി അറിയിച്ചുള്ള വരികളും പൊലീസിെൻറ ചിത്രവുമടങ്ങിയ കത്താണ് കുട്ടി കൈമാറിയത്. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടി നേരിട്ടാണ് എസ്.ഐയുടെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചത്.
വാത്സല്യത്തോടെ കുട്ടിയുടെ ആവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ തങ്ങൾ കുടുംബമായി മഹാരാജാസ് കോളജിന് പിറകിൽ വാടകക്ക് താമസിക്കുകയാണെന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൽ െവച്ചിരുന്ന സൈക്കിൾ കാണാനില്ലെന്നും അറിയിച്ചു. ആ സൈക്കിൾ തെൻറ സ്വപ്നം ആയിരുെന്നന്നും രണ്ടുവർഷം കൊണ്ട് സ്വരൂപിച്ച പണം കൊടുത്ത് വാങ്ങിയതാണെന്നും എങ്ങനെയെങ്കിലും പൊലീസ് അങ്കിൾ സൈക്കിൾ കണ്ടുപിടിച്ചു തരണമെന്നുമായിരുന്നു കുട്ടി പറഞ്ഞത്.
കുട്ടിയുടെ വിഷമം ക്ഷമയോടെ കേട്ടിരുന്ന ഇൻസ്പെക്ടർ നിസാറിെൻറ സ്നേഹപൂർവമുള്ള ഉറപ്പിൽ കുട്ടി ഫോൺ കട്ട് ചെയ്തു.
അന്വേഷണത്തിൽതന്നെ സെൻട്രൽ പൊലീസ് സൈക്കിൾ കണ്ടെത്തി. ഈ വാർത്ത ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷത്തോടെ വാക്കുകൾകൊണ്ട് നന്ദിയറിയിച്ചതോടൊപ്പം ആ കൊച്ചുമിടുക്കി ഇന്‍സ്പെക്ടറുടെ വാട്സ്ആപ്പിൽ ഒരു കത്തുകൂടി അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.