അഴുക്കുചാൽ സംവിധാനം; മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും 'ഫുൾ ക്ലീനെന്ന്' നഗരസഭ
text_fieldsവിവരാവകാശ അപേക്ഷയിലാണ് മറുപടി
കൊച്ചി: തുലാവർഷം ആരംഭിച്ചതോടെ കൊച്ചിയിലെ അഴുക്കുചാൽ സംവിധാനം എത്ര ശതമാനം പ്രവർത്തനസജ്ജമെന്ന ചോദ്യത്തിന് മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും ഫുൾ 'ക്ലീൻ' ആണെന്ന് കൊച്ചി നഗരസഭയുടെ വിവരാവകാശ മറുപടി. നഗരസഭ പരിധിയിലുള്ള എല്ലാ കനാലുകളും മഴക്കാല പൂർവ ശുചീകരണത്തിൽ ഉൾപ്പെടുത്തി എൻജിനീയറിങ് വിഭാഗത്തിെൻറ മേൽനോട്ടത്തിൽ ക്ലീൻ ചെയ്തെന്നാണ് നഗരസഭയുടെ അവകാശവാദം.
കൊച്ചി സ്വദേശി വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ഫോർട്ട്കൊച്ചി സോണൽ ഓഫിസ് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. 2014 മുതൽ ക്രോഡീകരിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. 2020-2021 വർഷത്തിൽ 2,48,39,357 രൂപയുടെയും, 2021-2022 ൽ 3,08,72,900 രൂപയുടെയും പ്രവൃത്തികൾ തയാറാക്കി നടപടികൾ സ്വീകരിച്ചുവെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു.
മഴ പെയ്താൽ അഞ്ചു ശതമാനം പോലും വെള്ളം ഒഴുകിപ്പോകുന്നില്ലെന്ന യാഥാർഥ്യം നിലനിൽക്കെയാണ് ഇത്തരമൊരു മറുപടി. അശാസ്ത്രീയമായ റോഡ് നിർമാണം മൂലം മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി മേഖലകളിലെ 90 ശതമാനം അഴുക്കുചാൽ സംവിധാനം പ്രവർത്തനക്ഷമമല്ല. ഓരോ വർഷവും കോടികൾ നഗരസഭ ചെലവഴിക്കുന്നുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമാണ് ഗോവിന്ദൻ നമ്പൂതിരി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.