കൊച്ചിയിൽ വീണ്ടും സ്മാർട്ട് മീറ്റർ; ജനങ്ങളിൽ ഭീതി
text_fieldsമട്ടാഞ്ചേരി: കൊച്ചി സ്മാർട്ട് മിഷൻ പദ്ധതി പ്രകാരം നവീകരണപ്രവർത്തനം നടക്കുന്ന ഡിവിഷനുകളിൽ സ്മാർട്ട് വൈദ്യുതി മീറ്റർ സ്ഥാപിക്കുന്ന നടപടികളുമായി അധികൃതർ വീണ്ടും രംഗത്ത്. ഫോർട്ട്കൊച്ചി തുരുത്തിയിലാണ് വീടുകളിൽ മീറ്റർ ഘടിപ്പിക്കാൻ ജീവനക്കാർ എത്തിയത്.
പശ്ചിമകൊച്ചിയിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ഡിവിഷനിലാണ് സ്മാർട്ട് സിറ്റി പ്രകാരമുള്ള നവീകരണം നടക്കുന്നത്. ഈ ഡിവിഷനുകളിലെ വീടുകളിലാണ് നിലവിലെ മീറ്റർ മാറ്റി പകരം സ്മാർട്ട് ഘടിപ്പിക്കുന്നത്. ഈ മീറ്ററിനുള്ള പ്രത്യേകത ഉപഭോക്താവ് ഉപയോഗിക്കാനുള്ള വൈദ്യുതി ചാർജ് മുൻകൂർ (പ്രീ പെയ്ഡ്) അടക്കണമെന്നതാണ്.
എത്ര വൈദ്യുതി ഉപയോഗിക്കുമെന്നത് കണക്കിലെടുത്ത് മുൻകൂട്ടി പണം അടക്കുമ്പോൾ അടച്ച തുക തീരുന്ന മുറക്ക് വൈദ്യുതിബന്ധം നിലക്കും. സാധാരണക്കാരായ ജനങ്ങൾ തിങ്ങിവസിക്കുന്ന മേഖലയാണ് രണ്ടുമുതൽ അഞ്ചുവരെ ഡിവിഷനുകൾ. ഇത്തരം സംവിധാനം നടപ്പാക്കുന്നതിനെതിരെ എതിർപ്പുയർന്നതോടെ പദ്ധതി നിർത്തിവെച്ചിരുന്നതാണ്. എന്നാൽ, വീണ്ടും പദ്ധതി ആരംഭിച്ചതോടെ നാട്ടുകാരും ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.