Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightബസിൽ പുകവലി; ചോദ്യം...

ബസിൽ പുകവലി; ചോദ്യം ചെയ്ത കണ്ടക്ടർക്ക് മർദനം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ൽ പു​ക​വ​ലി​ക്കു​ക​യും യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​റെ മ​ർ​ദി​ക്കു​ക​യും ചെ​യ്‌​ത സം​ഘ​ത്തി​ലെ ര​ണ്ട്‌ പേ​ർ അ​റ​സ്റ്റി​ൽ. പു​തു​വൈ​പ്പ്‌ സ്വ​ദേ​ശി ജോ​ബി(30), കാ​ക്ക​നാ​ട്‌ സ്വ​ദേ​ശി സി.​എ​സ്‌ ഷാ​ജി (27) എ​ന്നി​വ​രെ​യാ​ണ്‌ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കാ​ക്ക​നാ​ട്‌-​തോ​പ്പും​പ​ടി റൂ​ട്ടി​ലോ​ടു​ന്ന ഷാ​ന ബ​സി​ൽ ക​യ​റി​യ ജോ​ബി​യും ഷാ​ജി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന്‌ പേ​രും യാ​ത്ര​ക്കാ​രോ​ട്‌ അ​പ​മ​ര്യാ​ദ​മാ​യി പെ​രു​മാ​റി. ബ​സി​ലി​രു​ന്ന്‌ പു​ക​വ​ലി​ച്ചു. ഇ​ത്‌ ചോ​ദ്യം ചെ​യ്‌​ത ക​ണ്ട​ക്ട​ർ ര​ഞ്‌​ജി​ത്തി​നെ മ​ർ​ദി​ച്ചു. തു​ട​ർ​ന്ന്‌ ഡ്രൈ​വ​ർ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ സ്‌​റ്റേ​ഷ​നി​ലേ​ക്ക്‌ ഓ​ടി​ച്ചു. സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​ൻ അ​ക്ര​മി​ക​ൾ ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു.

പ​ല​വ​ഴി​ക്കാ​യി ഓ​ടി​യ ഇ​വ​രെ പൊ​ലീ​സ്‌ പി​ന്തു​ട​ർ​ന്നു. ജോ​ബി​യെ ഹൈ​ക്കോ​ർ​ട്ട് ജ​ങ്‌​ഷ​ന്‌ സ​മീ​പ​ത്ത്‌ നി​ന്നും ഷാ​ജി​യെ സ്‌​റ്റേ​ഷ​നി​ൽ നി​ന്നും അ​ക​ലെ​യു​ള്ള ഫ്ലാറ്റ്​ വ​ള​പ്പി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ടി​പി​ടി, മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്‌ ഇ​രു​വ​രു​മെ​ന്ന്‌ സെ​ൻ​ട്ര​ൽ പൊ​ലീ​സ്‌ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bussmokingErnakulam News
News Summary - Smoking in the bus
Next Story