കടപ്പുറത്ത് ഭീഷണിയായി പാമ്പുകൾ; മുന്നറിയിപ്പുമായി ലൈഫ് ഗാർഡുകൾ
text_fieldsഫോർട്ട്കൊച്ചി: പാമ്പുശല്യം ഏറിയതിനെത്തുടർന്ന് കടപ്പുറത്ത് മുന്നറിയിപ്പുമായി ലൈഫ് ഗാർഡുകൾ. മഴക്കാലമെത്തിയതോടെ കടപ്പുറത്തും പരിസര പ്രദേശങ്ങളിലും പാമ്പുകൾ യഥേഷ്ടം വിഹരിക്കുകയാണ്. ആകാശം തെളിഞ്ഞതോടെ നിരവധി സഞ്ചാരികളാണ് കടപ്പുറത്തെത്തുന്നത്.
സഞ്ചാരികൾ കൽക്കെട്ടുകളിൽ താഴേക്ക് കാൽ ഇട്ട് ഇരിക്കാറുണ്ട്. ഇത് അപകടകരമാണെന്നും കല്ലുകൾക്കിടയിൽ പാമ്പുകൾ ഉണ്ടാകാമെന്നും ജാഗ്രത പാലിക്കണമെന്നും ലൈഫ് ഗാർഡുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നേരത്തേ ഫോർട്ട്കൊച്ചി കടപ്പുറത്ത് പാമ്പുശല്യം രൂക്ഷമായിരുന്നെങ്കിലും ഇവിടത്തെ കാടുപിടിച്ച ഭാഗങ്ങൾ വെട്ടിയതോടെ ശമനമുണ്ടായിരുന്നു. മഴക്കാലമായതോടെ പാമ്പുകൾ വീണ്ടും തലപൊക്കിയിരിക്കുകയാണ്. കടലിലൂടെ ഒഴുകിയെത്തിയ പാമ്പുകളാകാമെന്നാണ് നിഗമനം. കുട്ടികളുടെ പാർക്കിലും പാമ്പിനെ കണ്ടതായി കച്ചവടക്കാർ പറയുന്നു. നിരവധി സഞ്ചാരികൾ എത്തുന്ന ഇവിടെ പാമ്പുശല്യം ഒഴിവാക്കാൻ അടിയന്തര നടപടിയാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.