ജനാഭിമുഖ കുർബാന വേണമെന്ന്; കൊച്ചാൽ സെന്‍റ് ആന്‍റണീസ് പള്ളിവികാരിയെ ഉപരോധിച്ചു
text_fieldsകൊച്ചി: എറണാകുളം അതിരൂപതയിലെ കൊച്ചാൽ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ തുടർച്ചയായി എട്ടാം ദിവസവും കുർബാന മുടങ്ങി. ഞായറാഴ്ച രാവിലെ അഞ്ചിന് പള്ളിയങ്കണത്തിൽ നൂറുകണക്കിന് ഇടവക ജനങ്ങൾ ജനാഭിമുഖ കുർബാന മാത്രമേ അനുവദിക്കൂ എന്ന നിലപാടിൽ വികാരി ഫാ. സൈമൺ പള്ളുപ്പേട്ടയെ ഉപരോധിക്കുകയായിരുന്നു. വിശ്വാസികൾക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാനോ മറുപടി പറയാനോ വികാരി തയാറാവാത്തതിനാലാണ് പള്ളിമേടക്ക് മുന്നിൽ ഉപരോധം തുടർന്നതെന്ന് ഇവർ പറഞ്ഞു.
വികാരിയുടെ പരാതി അനുസരിച്ച് പൊലീസ് എത്തിയെങ്കിലും ഇടപെടാൻ തയാറായില്ല. വിശ്വാസികളുടെ ആവശ്യപ്രകാരം കൈക്കാരൻമാരും സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനും വിശ്വാസികളുടെ പരാതി കേൾക്കുകയും വിവരങ്ങൾ അതിരൂപത കൂരിയയെ അറിയിക്കാമെന്നും അറിയിച്ചു. അതിനെ തുടർന്ന് ഇടവക പ്രതിനിധികൾ കൂരിയയിൽ ഇടവക ജനത്തിന്‍റെ ആവശ്യം അറിയിക്കുന്നതിനായി ബിഷപ്സ് ഹൗസിലേക്ക് പോയി.
അൽമായ മുന്നേറ്റം കൊച്ചാൽ ഇടവക കൺവീനർ ആന്‍റണി പടയാട്ടിൽ, ഫൊറോന കൺവീനർ പ്രകാശ് പി. ജോൺ, അമൽ കുരിയൻ, ജോസ് ആന്‍റണി, ബൈജു, ബിജു, ജിനി, ജിബി, ജോയ് മേനാച്ചേരി, ബിനു പി.ജെ, സലോമി ജോസഫ്, രാജൻ ആന്‍റണി, നിഖിൽ ജോർജ്, സീമ ആന്‍റണി, സെബി സെബാസ്റ്റ്യൻ എന്നിവർ പ്രതിരോധ പ്രതിഷേധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.