Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightകായിക കൗമാരം...

കായിക കൗമാരം ട്രാക്കിലേക്ക്​

text_fields
bookmark_border
State School Sports Fair
cancel

കൊ​ച്ചി: കു​തി​പ്പ്, കി​ത​പ്പ്, പ്ര​തീ​ക്ഷ, നെ​ടു​വീ​ർ​പ്പു​ക​ൾ, പൊ​ട്ടി​ച്ചി​രി, ക​ണ്ണീ​ർ... കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ത്തെ​യും വി​വി​ധ മൈ​താ​ന​ങ്ങ​ൾ ഇ​നി​യു​ള്ള ഒ​രാ​ഴ്ച​ത്തെ രാ​പ്പ​ക​ലു​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കാ​യി​ക കൗ​മാ​ര​ങ്ങ​ളു​ടെ ഭാ​വി സ്വ​പ്ന​ങ്ങ​ൾ നെ​യ്തെ​ടു​ക്കു​ന്ന ക​ളി​ത്ത​ട്ടാ​യി മാ​റും. തി​ങ്ക​ളാ​ഴ്ച ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന​തി​നു​പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വി​വി​ധ കാ​യി​ക മൈ​താ​ന​ങ്ങ​ൾ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സാ​ക്ഷ്യം വ​ഹി​ക്കു​ക.

സ​ക​ല ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി കാ​യി​ക പ്ര​തി​ഭ​ക​ളു​ടെ വ​ര​വും കാ​ത്തി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക​രും ആ​തി​ഥേ​യ​രാ​യ കൊ​ച്ചി ന​ഗ​ര​വും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് കാ​യി​ക​മാ​മാ​ങ്കം അ​ര​ങ്ങേ​റു​ന്ന​ത്.

ഉ​ദ്ഘാ​ട​നം ക​ള​ർ​ഫു​ളാ​കും

ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ക​ള​ർ​ഫു​ൾ ആ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ൽ വൈ​കീ​ട്ട് നാ​ലി​ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് സാം​സ്കാ​രി​ക പ​രി​പാ​ടി ന​ട​ൻ മ​മ്മൂ​ട്ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും കാ​യി​ക​മേ​ള ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ ഒ​ളി​മ്പ്യ​ൻ പി.​ആ​ർ ശ്രീ​ജേ​ഷും ചേ​ർ​ന്ന്​ ദീ​പ​ശി​ഖ തെ​ളി​ക്കു​ന്ന​തോ​ടെ മേ​ള​ക്ക്​ തു​ട​ക്ക​മാ​കും. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, വി. ​അ​ബ്ദു​റ​ഹ്മാ​ൻ, ആ​ർ. ബി​ന്ദു, ജി.​ആ​ർ. അ​നി​ൽ, എം.​ബി. രാ​ജേ​ഷ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, ഒ.​ആ​ർ. കേ​ളു തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യം, കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ തു​ട​ങ്ങി​യ കൊ​ച്ചി​യു​ടെ ത​ന​താ​യ സാം​സ്കാ​രി​കാ​ഘോ​ഷ​ങ്ങ​ൾ കാ​യി​ക​മേ​ള​യു​ടെ വ​ര​വ​റി​യി​ച്ച് ന​ഗ​ര​ത്തി​ൽ നി​റ​ച്ചാ​ർ​ത്തൊ​രു​ക്കും. 3500 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റ്, ജി​ല്ല​യി​ലെ 32 സ്‌​കൂ​ളി​ൽ നി​ന്നു​ള്ള 4,000 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്‌​കാ​രി​ക പ​രി​പാ​ടി എ​ന്നി​വ ഉ​ദ്ഘാ​ട​ന​ത്തി​ന് മി​ഴി​വേ​കും. ച​ട​ങ്ങി​ന് ശേ​ഷം ബാ​ൻ​ഡ് മാ​ർ​ച്ച് ആ​രം​ഭി​ക്കും. നേ​വ​ൽ എ​ൻ.​സി.​സി കാ​ഡ​റ്റു​ക​ളു​ടെ ട്വ​ന്റി ഫോ​ർ കൊ​ച്ചി ഫോ​ർ​മേ​ഷ​ൻ, തു​ട​ർ​ന്ന് ആ​യി​രം പേ​രു​ടെ മാ​സ് ഡ്രി​ൽ, ആ​യി​രം പേ​ർ അ​ണി​നി​ര​ക്കു​ന്ന സൂം​ബ, അ​തി​നു​ശേ​ഷം ആ​യി​രം പേ​ർ അ​ണി​നി​ര​ക്കു​ന്ന ഫ്രീ ​ഹാ​ൻ​ഡ് എ​ക്സ​ർ​സൈ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​നം.

പു​തി​യ തു​ട​ക്കം..

ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ൽ ന​ട​ത്തു​ന്ന ആ​ദ്യ കാ​യി​ക​മേ​ള എ​ന്ന​തി​ൽ തു​ട​ങ്ങി നി​ര​വ​ധി വ്യ​ത്യ​സ്ത​ത​ക​ൾ ഇ​ത്ത​വ​ണ​യു​ണ്ട്. അ​തി​ലൊ​ന്ന് പൊ​തു​വി​ഭാ​ഗ​ത്തി​ലെ മ​ത്സ​രാ​ർ​ഥി​ക​ളെ പോ​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും ഇ​താ​ദ്യ​മാ​യി കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്നു​വെ​ന്ന​താ​ണ്.

‘ഇ​ൻ​ക്ലൂ​സി​വ് സ്പോ​ർ​ട്സ്’ എ​ന്ന പ​ദ്ധ​തി പ്ര​കാ​രം ത​ങ്ങ​ളു​ടെ പ​രി​മി​തി​ക​ൾ മാ​റ്റി​വെ​ച്ച് മാ​റ്റു​ര​ക്കാ​നെ​ത്തു​ന്ന​ത്​ 1500ലേ​റെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളാ​ണ്. ഇ​വ​രെ കൂ​ടാ​തെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളും കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന കാ​യി​ക​മാ​മാ​ങ്ക​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തും. യു.​എ.​ഇ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 50ഓ​ളം പേ​രാ​ണ് കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. മേ​ള​യി​ൽ കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടു​ന്ന ജി​ല്ല​ക്ക്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രി​ൽ എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു​വെ​ന്ന​തും ഈ ​മേ​ള​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

ഇ​ൻ​ക്ലൂ​സി​വ് സ്പോ​ർ​ട്​​സി​ന്‍റെ ല​ക്ഷ്യം തു​ല്യ​ത ഉ​റ​പ്പാ​ക്ക​ൽ -മ​ന്ത്രി ശി​വ​ൻ​കു​ട്ടി

സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​ർ​ക്ക്​ പ്ര​ചോ​ദ​ന​വും ആ​ത്മ​വി​ശ്വാ​സ​വും ന​ൽ​കി അ​വ​രെ മു​ന്നോ​ട്ടു​കൊ​ണ്ടു​വ​രി​ക​യാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ ആ​ദ്യ​മാ​യി ഇ​ൻ​ക്ലൂ​സീ​വ് ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഇ​ൻ​ക്ലൂ​സീ​വ് സ്പോ​ർ​ട്സ് ഒ​ഫീ​ഷ്യ​ൽ​സി​നു​ള്ള ഏ​ക​ദി​ന ശി​ൽ​പ​ശാ​ല എ​സ്.​ആ​ർ.​വി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന കു​ട്ടി​ക​ളെ​യും സ​ഹ​പാ​ഠി​ക​ളാ​യ മ​റ്റു കു​ട്ടി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി തു​ല്യ​ത ഉ​റ​പ്പാ​ക്കും വി​ധം എ​സ്.​സി.​ഇ.​ആ​ർ.​ടി​യും എ​സ്.​എ​സ്.​കെ​യും ത​യാ​റാ​ക്കി​യ ഇ​ൻ​ക്ലൂ​സീ​വ് സ്പോ​ർ​ട്സ് മാ​ന്വ​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​വി​ധ അ​ത്‌​ല​റ്റി​ക്സ്, ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ള്ള​ത്.

സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ൻ​ക്ലൂ​സീ​വ് കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ജി​ല്ല​ത​ല പ​രി​ശീ​ല​നം ല​ഭി​ച്ച കു​ട്ടി​ക​ളാ​ണ്​ സം​സ്ഥാ​ന കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​ച്ചേ​രു​ന്ന​ത്. ഇ​വ​ർ​ക്ക്​ വേ​ണ്ട ജ​ഴ്സി, ട്രാ​ക്ക് സ്യൂ​ട്ട് തു​ട​ങ്ങി​യ​വ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ജി​ല്ല പ​ഞ്ചാ​യ​ത്ത്, മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ത​ത് ജി​ല്ല​ക​ൾ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ അ​ഡീ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ സി.​എ. സ​ന്തോ​ഷ്, എ​സ്.​എ​സ്.​കെ അ​ഡീ​ഷ​ന​ൽ പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ എം.​കെ. ഷൈ​ൻ മോ​ൻ, ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ, സ്പോ​ർ​ട്സ് ഓ​ർ​ഗ​നൈ​സ​ർ സി.​എ​സ്. പ്ര​ദീ​പ്, എ​സ്.​എ​സ്.​കെ സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ടി.​എ​ൽ. ര​ശ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State School Sports Fair
News Summary - State School Sports Fair
Next Story