അനുമതിയില്ലാതെ വഴിയോരക്കച്ചവടം: 18 സ്ഥാപനങ്ങൾകൂടി അടപ്പിച്ചു
text_fieldsകൊച്ചി: നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന 18 വഴിയോര കച്ചവടസ്ഥാപനങ്ങൾ കൂടി കണ്ടെത്തി പൊലീസ് അടപ്പിച്ചു. മോണിറ്ററിങ് കമ്മിറ്റിയുടെ നിർദേശത്തെതുടർന്ന് രൂപവത്കരിച്ച പൊലീസ് സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ക്വീൻസ് വാക് വേ, ഷണ്മുഖം റോഡ്, അബ്രഹാം മടമാക്കൽ റോഡ് എന്നിവടങ്ങളിലാണ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
കൊച്ചി സിറ്റി പൊലീസ് കമീഷണർ ഹൈകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കോർപറേഷൻ പരിധിയിൽ 137 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി അറിയിച്ചിരുന്നു. ഇവരെ ഒഴിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുന്ന നടപടികൾ യഥാസമയം പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൊച്ചി കോർപറേഷനും മോണിറ്ററിങ് കമ്മിറ്റിക്കും ഹൈകോടതി നിർദേശം നൽകി. നഗര പരിധിയിൽ പ്രവർത്തിക്കുന്ന 22 സ്ഥാപനങ്ങൾ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എട്ടുപേർ വ്യാജ ലൈസൻസ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
അനുവദിച്ച സ്ഥലത്തിന് പുറത്തേക്ക് ടർപ്പായ വലിച്ചുകെട്ടിയ നിലയിലാണ് പ്രവർത്തിക്കുന്നത്. ലൈസൻസ് സംബന്ധിച്ച ആശയക്കുഴപ്പത്തിന്റെ പേരിൽ നോട്ടീസ് ലഭിച്ച വ്യാപാരികൾ വ്യക്തമായ രേഖകളും വിശദീകരണ വിവരങ്ങളും സഹിതം ജില്ല കലക്ടർക്ക് മുന്നിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.